Sunday November 29th, 2020 - 9:19:am

കൊല്‍ക്കത്തയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു

Anusha unni
കൊല്‍ക്കത്തയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു

കൊല്‍ക്കത്ത: സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. ജനുവരി 7 നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി സോനാര്‍പൂര്‍ പോലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് പ്രതിയും താമസിക്കുന്നത്. സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച്‌ കുത്തി മുഖം വികൃതമാക്കിയിരുന്നു.

സംഭവം പുറത്തറിഞ്ഞ ഉടൻ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടയുകയും ചെയ്തു.

Read more topics: kolkatta,murder
English summary
13 year old boy killed 11 year old girl
topbanner

More News from this section

Subscribe by Email