Wednesday May 12th, 2021 - 11:56:pm

ശിവ വിഗ്രഹം പാല്‍ കുടിക്കുന്നതായി പ്രചാരണം ; ലോക്ക്ഡൗണ്‍ ലംഘിച്ച് പാലുമായി എത്തിയ 13 പേര്‍ക്കെതിരെ കേസെടുത്തു

suji
ശിവ വിഗ്രഹം പാല്‍ കുടിക്കുന്നതായി പ്രചാരണം ; ലോക്ക്ഡൗണ്‍ ലംഘിച്ച് പാലുമായി എത്തിയ 13 പേര്‍ക്കെതിരെ കേസെടുത്തു

ശിവ വിഗ്രഹം പാലു കുടിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പാലുമായി ക്ഷേത്രത്തിലെത്തിയ 13 പേര്‍ അറസ്റ്റിലായി. യുപി പ്രതാപ്ഡഢ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിഗ്രഹം പാലു കുടിക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സമീപവാസിയ്‌ക്കെതിരെ കേസെടുത്തു. നിലവില്‍ പോലീസ് ചെല്ലുമ്പോള്‍ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരെ കൂടി കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് പോലീസ്. ഈ ജില്ലയില്‍ കഴിഞ്ഞാഴ്ച ആറു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുപിയില്‍ ഇതുവരെ 453 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും അഞ്ചു പേര്‍ മരിക്കുകയും ചെയ്തു.

Read more topics: up, temple, lockdown, violate
English summary
13 arrested who violate lockdown up
topbanner

More News from this section

Subscribe by Email