രത്പുര് ശൈശവവിവാഹത്തിന് നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി പന്ത്രണ്ടുകാരി രംഗത്ത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ തട്ടകമായ ധോള്പുര് ജില്ലയിലെ മഛ്രിയ ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയാണ് തന്നെ വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കാന്‍ പോകുന്നു എന്ന വിവരം സര്‍ക്കാര്‍ സന്നദ്ധസംഘടനയായ ദോല്പുരിലെ വണ്‍ സ്റ്റോപ് സെന്ററിനെ അറിയിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സ്കൂളില്‍ നടത്തിയ ബോധവത്ക്കര ക്ലാസിലൂടെയാണ് ഇവിടത്തെ നമ്പര്‍ കുട്ടിയുടെ കൈവശം എത്തിയത്. ഇതോടെ പെണ്‍കുട്ടി വിവാഹം തടയാനായി ഇവര്‍ക്ക് ഫോണിലൂടെ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ സമീപഗ്രാമത്തിലെ പത്തൊമ്പതുകാരനുമായുള്ള വിവാഹം ഡിസംബര്‍ നാലിന് നടത്താന്‍ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചു.
തുടര്‍ന്നാണ് പെണ്‍കുട്ടി വണ്‍ സ്റ്റോപ് സെന്ററിന് ടെലിഫോണിലൂടെ നല്‍കിയത് ഈ പരാതി അവര്‍ ശിശുക്ഷേമസമിതിക്കും ജില്ലാ ഭരണകൂടത്തിനും കൈമാറി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കുട്ടിയുടെ മാതാപിതാക്കളെ ശൈശവവിവാഹം നടത്തുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു.