Friday August 23rd, 2019 - 11:56:pm
topbanner
topbanner

അടയ്‌ക്കേണ്ടത് 128 കോടി രൂപ ; കറന്റ് ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്

suji
അടയ്‌ക്കേണ്ടത് 128 കോടി രൂപ ; കറന്റ് ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്

128 കോടി രൂപയുടെ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഈ ഷോക്കടിപ്പിക്കുന്ന ബില്ല് കിട്ടിയത്.

ഷമിമും ഭാര്യയും മാത്രമാണ് വീട്ടില്‍ ഉള്ളത്. 1284595444 രൂപയാണ് ഷമിമിന് ലഭിച്ച ബില്ല്. ബില്ലുമായി വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറി ഇറങ്ങുകയാണ് ഇദ്ദേഹം. ബില്‍ അടച്ചാലെ ബന്ധം പുനസ്ഥാപിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഈ ബില്ല് അടയ്ക്കാനാവില്ലെന്ന് ഷമിം വ്യക്തമാക്കുന്നു. ഇത്രയും വൈദ്യുതി ഉപയോഗിക്കാത്ത തങ്ങളെന്തിന് ഈ ബില്ല് അടയ്ക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു.

ഇതൊരു സാങ്കേതിക പിഴവായിരിക്കുമെന്നും പരിശോധിച്ച ശേഷം ബില്ല് മാറ്റി നല്‍കുമെന്നും വൈദ്യുതി വകുപ്പ് എഞ്ചിനീയര്‍ പ്രതികരിച്ചു. ജനുവരിയില്‍ കനൗജ് നിവാസിയ്ക്ക് 23 കോടിയുടെ ബില്‍ ലഭിച്ചിരുന്നു.

Read more topics: 128 crore, current bill ,up man
English summary
128 crore current bill to up man
topbanner

More News from this section

Subscribe by Email