Monday August 26th, 2019 - 12:07:am
topbanner
topbanner

ബഗാളില്‍ ഗ്ലാമര്‍ പരിവേഷമുമായി ബിജെപി; 12 സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

JB
 ബഗാളില്‍ ഗ്ലാമര്‍ പരിവേഷമുമായി ബിജെപി; 12 സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാളില്‍ 12 സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് എന്നിവരുടെ സാനിധ്യത്തിലാണ് താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 12പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായാണ് താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

സിനിമ-സീരിയല്‍ താരങ്ങളെ പാര്‍ട്ടി അംഗങ്ങളാക്കി തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യുന്ന രീതി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. ഇതേ പാതയിലാണ് ബി.ജെ.പിയും ഇപ്പോള്‍ നീങ്ങുന്നത്.

 

 

Read more topics: 12 film starts, join bjp,
English summary
12 film starts join bjp
topbanner

More News from this section

Subscribe by Email