Saturday October 24th, 2020 - 5:44:am

ജന്മദിനം ആഘോഷിക്കാന്‍ പോയ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആറു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു

suji
ജന്മദിനം ആഘോഷിക്കാന്‍ പോയ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആറു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ജന്മദിനം ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം പോയ കൗമാരക്കാരിയെ ആറ് പേര്‍ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച സുഹൃത്തിനോടൊപ്പം ഒരു പാര്‍ക്കില്‍ പോയി രാത്രി ഒന്‍പത് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും പ്രതികള്‍ ഉണ്ടാക്കിയതായി ദേശീയ മാധ്യമം പറയുന്നു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അടുത്ത ദിവസം അമ്മയോട് പറഞ്ഞു. അവര്‍ പൊലീസില്‍ പരാതി നല്‍കി. നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട്‌പേര്‍ക്കുള്ള അന്വേഷണം തുടരുകയാണ്.

 

Read more topics: 11th class student,rape, tamilnadu
English summary
11th class student raped by 6 in tamilnadu
topbanner

More News from this section

Subscribe by Email