Monday June 1st, 2020 - 7:42:am

മുംബൈയില്‍ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

JB
മുംബൈയില്‍ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈയില്‍ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142 ജവാന്മാര്‍ പല സ്ഥലത്തായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി 69 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം 490 ആയി ഉയര്‍ന്നിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുജറാത്തില്‍ കൊറോണ ബാധിച്ച് ഒരു മരണം കൂടി ഉണ്ടായി. 67 വയസുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ ഒമ്പതായി. തെലുങ്കാനയില്‍ 75 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 162 ആയി. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്ക് കൂടി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2,547 ആയി. ഇതില്‍ 163 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. രാജ്യത്തെ 211 ജില്ലകളില്‍നിന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കൊറോണ ബാധിച്ച് 69 പേരാണ് മരിച്ചത്.

 

 

English summary
11 cisf solders conformed covid 19
topbanner

More News from this section

Subscribe by Email