മുംബൈ: കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. നവംബർ അഞ്ചിന് കാണാതായ പെൺകുട്ടിക്ക് വേണ്ടി മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയായ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവത്തില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.