Thursday October 17th, 2019 - 3:32:am
topbanner

പത്തുവയസുകാരനെ ചങ്ങലയ്ക്കിട്ട നിലയില്‍ മദ്രസയില്‍ നിന്ന് കണ്ടെത്തി ; മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തു

suji
പത്തുവയസുകാരനെ ചങ്ങലയ്ക്കിട്ട നിലയില്‍ മദ്രസയില്‍ നിന്ന് കണ്ടെത്തി ; മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തു

പത്ത് വയസുകാരനെ കാലുകള്‍ ബെഞ്ചോട് ചേര്‍ത്ത് ചങ്ങലയ്ക്കിട്ട നിലയില്‍ മദ്രസയില്‍ കണ്ടെത്തി. മദ്രസയില്‍ താമസിച്ച് പഠിക്കുകയായിരുന്നു ബാലന്‍. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ഇത്തരത്തില്‍ കണ്ടെത്തിയത്. ചങ്ങല താഴിട്ട് ബന്ധിച്ചനിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സമീപവാസികളെത്തുമ്പോള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട കുട്ടിക്ക് സമീപത്ത് മദ്രസിയിലെ മറ്റൊരു ഏഴുവയസുകാരന്‍ ഉറങ്ങിയ നിലയില്‍ കിടന്നിരുന്നു. ഇരുവരേയും പോലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസില്‍ വിവരം അറിയിച്ചശേഷം സമീപവാസികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കുട്ടിയെ ചങ്ങലയില്‍നിന്നും മോചിപ്പിച്ചു. മദ്രസയുടെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയില്‍നിന്നും മൂന്നു തവണ ഒളിച്ചുപോയതിനാല്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടിയെ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചതെന്ന് മദ്രസയുടെ മാനേജര്‍ പോലീസിനോട് പറഞ്ഞു.

ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ഐപിസി 342ാം വകുപ്പ് എന്നിവ പ്രകാരമാണ് മദ്രസയുടെ മാനേജര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

22 കുട്ടികളാണ് ആകെ മദ്രസയില്‍ പഠിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും കഴിഞ്ഞ രണ്ട് മാസമായി മദ്രസിയില്‍ നിന്നാണ് പഠിക്കുന്നത്. സംസ്ഥാന മദ്രസ ബോര്‍ഡുമായി ഈ മദ്രസ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സൊസൈറ്റിക്ക് കീഴിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്. രണ്ട് കുട്ടികളേയും നഗരത്തിലെ ടിടി പോലീസ് സ്റ്റേഷനു കീഴിലുള്ള കുട്ടികളുടെ സ്ഥാപനത്തിലേക്ക് മാറ്റി. ഇവരെ തിങ്കളാഴ്ച ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കും.

 

Read more topics: 10 year boy, chain, madrasa
English summary
10 year boy locked in madrasa
topbanner

More News from this section

Subscribe by Email