ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു. ആര്.ആര് വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി 40 ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോഴാണ് ദുരന്തം ഉണ്ടായത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗ്യാസ് നിര്‍വീര്യമാക്കിയെന്ന് ആന്ധ്രപ്രദേശ് പൊലീസ് മേധാവി. അന്വേഷണം നടത്തുമെന്നും അദ്ദേഹം.ദുരന്ത നിവാരണ അതോറിറ്റിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു