Saturday December 7th, 2019 - 6:27:am
topbanner

ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അമ്പലത്തില്‍ കൊണ്ടുപോയി; വിഷം കഴിച്ച ആള്‍ മരിച്ചു

suji
ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അമ്പലത്തില്‍ കൊണ്ടുപോയി; വിഷം കഴിച്ച ആള്‍ മരിച്ചു

മരുന്നും, മന്ത്രവും ഒരുപോലെ പ്രയോഗിക്കണമെന്നാണ് പഴമക്കാര്‍ പോലും പറയുന്നത്. എന്നാല്‍ ചിലര്‍ ഇപ്പോഴും മരുന്നിന് പകരം മന്ത്രത്തിന് പിന്നാലെ പോകും. ഇതിന്റെ പരിണിതഫലം മൂലം ജീവന്‍ വരെ നഷ്ടമാകുകയും ചെയ്യും. വിഷം കഴിച്ച ഒരു വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതിന് പകരം ക്ഷേത്രത്തില്‍ കൊണ്ടുപോയാല്‍ എന്താകും ഗതി, ജീവന്‍ പോയത് തന്നെ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത്തരത്തില്‍ വിഷം കഴിച്ച വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കുടുംബം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതോടെയാണ് 28കാരന്‍ മരണത്തിന് കീഴടങ്ങിയത്. ഗുരുഗ്രാം സ്വദേശിയായ ജീവരാജ് റാത്തോഡാണ് വിഷം കഴിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ യുവാവിനെ ക്ഷേത്രത്തിലേക്കാണ് കുടുംബം കൊണ്ടുപോയത്. ഇവിടെ ബലംപ്രയോഗിച്ച് വെള്ളവും നല്‍കി.

ഇതുവഴി വിഷം പുറത്തുപോകുമെന്നാണ് കുടുംബക്കാര്‍ നല്‍കിയത്. പക്ഷെ രണ്ട് ദിവസത്തിന് ശേഷം അവസ്ഥ മോശമായതോടെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ സമയം ഏറെ വൈകിയതിനാല്‍ ജീവരാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഒരു തടാകത്തിന് സമീപം ബോധരഹിതനായ നിലയില്‍ ജീവരാജിനെ കണ്ടെത്തിയതോടെയാണ് കുടുംബം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. പ്രാര്‍ത്ഥന കൊണ്ട് പ്രശ്‌നം തീരുമെന്നായിരുന്നു കുടുംബക്കാര്‍ കണക്കുകൂട്ടിയത്.

 

 

Read more topics: poison ,die,temple
English summary
,an consumes poison dies after family rushes him to temple instead of hospital
topbanner

More News from this section

Subscribe by Email