Wednesday September 30th, 2020 - 8:05:am

ഉറങ്ങുമ്പോള്‍ ബ്രാ ധരിച്ചാൽ..

NewsDesk
ഉറങ്ങുമ്പോള്‍ ബ്രാ ധരിച്ചാൽ..

സ്ത്രീകള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് സ്തനങ്ങള്‍ ഇടിയുന്നതിനും തൂങ്ങുന്നതും തടയില്ലെന്ന് വിദഗ്ദര്‍. ഉറക്കത്തിലും ബ്രാ ധരിച്ചാല്‍ ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല പകരം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. സ്തനങ്ങളുടെ സ്വഭാവികമായ ചലനത്തെയും രക്തയോട്ടത്തെയും തടസ്സപ്പെടുത്തുകയാണ് ബ്രാ ധരിക്കുന്നത് വഴി നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉറങ്ങുമ്പോഴും ബ്രാ ധരിച്ചില്ലെങ്കില്‍ സ്തനങ്ങള്‍ക്ക് ഇടിവ് സംഭവിക്കുകയും ഇത് വഴി പ്രായമേറുമ്പോള്‍ സ്തനങ്ങളുടെ രൂപഭംഗി നഷ്ടപ്പെടുമെന്നതും കാലങ്ങളായി സ്ത്രീകള്‍ വിശ്വസിച്ച് പോരുന്നൊരു തെറ്റായ കീഴ്വവഴക്കമാണ്. പ്രശസ്ത ഹോളിവുഡ് താരമായിരുന്ന മെര്‍ലിന്‍ മണ്‍റോ തുടങ്ങിയവര്‍പോലും വിശ്വസിച്ചിരുന്നത് രാത്രിയില്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് സ്തനങ്ങള്‍ക്ക് രൂപഭംഗി നല്‍കുമെന്നാണ്.

എന്നാല്‍ ഇതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ലണ്ടന്‍ ഡോക്ടേഴ്‌സ് ക്ലിനിക്കിലെ മുതിര്‍ന്ന ഫിസിഷ്യനും ഗവേഷകനുമായ സേത് റസ്‌കിന്‍ തന്റെ ഗവേഷണങ്ങളുടെ അടിസ്ഥനത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്.

ഉറക്കത്തിലും ബ്രാ ധരിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്താണെന്ന് പറയുകയാണ് ഡോക്ടര്‍ സേത് രംഗിന്‍.
മലര്‍ന്ന് കിടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണബലം സ്തനങ്ങളിലെ സംയുക്ത കോശങ്ങളെ പിറകിലേക്കായി ആകര്‍ഷിക്കുകയും ഇത് വഴി പിറകിലേക്കായി ചര്‍മ്മം വലിയുകയും മാറിലേക്കായി പരന്ന് കിടക്കുക്കും.

ഈ പ്രവര്‍ത്തിയാണ് നിങ്ങള്‍ സാധാരണയായി മലര്‍ന്ന് കിടക്കുമ്പോള്‍ നടക്കുന്നത്. എന്നാല്‍ ബ്രാ ധരിച്ച് കിടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണബലം കൊണ്ടുവരുന്ന ചലനം നടക്കാതെ വരികയും ഇത് ബ്രാക്കുള്ളില്‍ കുടുങ്ങിയ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇത് സ്തനത്തിലെ ലിംഫ് കോശങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

അശാസ്ത്രീയമായ ഡയറ്റിങ്ങ് സ്തനങ്ങളുടെ സൗന്ദര്യം നഷ്ടപ്പെത്തുന്നതിന് കാരണമാകും. ശരീരഭാരം ക്രമമല്ലാതെ കുറയുമ്പോള്‍ ചര്‍മ്മം തൂങ്ങിപ്പോകുന്നതിന് കാരണമാകും. ഇപ്രകാരം ശരീരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ വരുന്നതിന് കാരണമാകുന്നു. സ്ട്രച്ച് മാര്‍ക്കുകള്‍ വന്നാല്‍ പിന്നെ മാഞ്ഞുപോകാന്‍ വളരെ പ്രയാസമാണ്.

പ്രശസ്ത കോസ്മറ്റിക്ക് സര്‍ജനായ ഡോക്ടര്‍ ഫൗദ് ഹംസ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കൂ,
ആരോഗ്യകരമായ ഭക്ഷണരീതികളും മതിയായ വ്യായാമത്തിനുമൊപ്പം അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് തടയുകയും ചെയ്താല്‍ ചര്‍മ്മത്തിമുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്രീമുകളും ലോഷനുകളും പുരട്ടുന്നതും സ്തനചര്‍മ്മം വലിയുന്നതും പ്രായം കൊണ്ടുവരുന്ന ചുളിവുകളും പാടുകളും തടയാന്‍ ഇത് വഴി സാധിക്കും.

English summary
wearing bra while sleeping problems
topbanner

More News from this section

Subscribe by Email