മൊബൈല്‍ഫോണ്‍ കൈയ്യില്‍ നിന്ന് ഒരു നിമിഷത്തേക്കു പോലും മാറ്റിവെയ്ക്കാന്‍ മടിയ്ക്കുന്നവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോള്‍ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമില്‍പ്പോലും മൊബൈല്‍ സന്തതസഹചാരിയായിരിക്കുന്നു. കിടയ്ക്കകരികില്‍ ഫോണ്‍സൂക്ഷിപ്പ് തലവേദന പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ബാത്ത്റൂമില്‍ ഫോണുമായി പോകുന്നവര്‍ക്ക് നിരാശ ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാത്ത്റൂമിലെ ഫോണ്‍ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടുന്നുണ്ടത്രേ. ടോയ്ലറ്റിലും കൈകഴുകുമ്പോഴുമൊക്കെ രോഗാണുക്കള്‍ ഫോണിലേക്കു കടന്നുകയറുന്നുണ്ട്. ഈ രോഗാണുക്കള്‍ വര്‍ക് ഡെസ്കിലും കുഞ്ഞുങ്ങളുടെ വിരലുകളിലും ഡൈനിങ് ടേബിളിലും തുടങ്ങി എല്ലായിടത്തും വ്യാപിക്കും.
ടോയ്ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ-കോളി പോലുള്ള അണുക്കള്‍ കാണപ്പെടുന്നുണ്ടെന്ന് പഠനത്തിനു നേതൃത്വം നല്കിയവര് പറയുന്നു. ഇവ മൂത്രത്തില്‍ അണുബാധ, കുടല് സംബന്ധമായ രോഗങ്ങള്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും. അതുകൊണ്ടുതന്നെ ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗം വളരെ അപകടം പിടിച്ചതാണെന്നും പഠനം വ്യക്തമാക്കുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക