Friday August 23rd, 2019 - 1:42:am
topbanner
topbanner

പ്രളയജലത്തില്‍ നിന്നും പാമ്പ് കടിയേറ്റാല്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

Anusha Aroli
പ്രളയജലത്തില്‍ നിന്നും പാമ്പ് കടിയേറ്റാല്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

മഴയും പ്രളയവും കനത്തതോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരിക്കുകയാണ് നമ്മളില്‍ പലരും. ചെളിവെളളത്തിലറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും കുറവല്ല. മഴ മാറി വീട്ടിലേക്ക് മടങ്ങുന്നവരും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും നേരിടുന്ന ഭീഷണിയാണ് രോഗങ്ങള്‍.

പ്രളയജലത്തിനൊപ്പം ഒഴുകിയെത്തുന്ന പാമ്പുകളുടെ കടിയേറ്റാല്‍ ആദ്യം എന്താണ് ചെയ്യേണ്ടത് ?പാമ്പുകടിച്ചാല്‍ കടിച്ച പാമ്പിന്റെ പിന്നാലെ പോയി അതിനെ പിടിക്കല്‍, കടിയേറ്റ ഭാഗത്ത് ചുണ്ടമര്‍ത്തിവെച്ച് രക്തമൂറ്റിയെടുക്കല്‍, പൊള്ളിക്കുക, കൂടുതല്‍ മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയല്‍, ഐസ് വെയ്ക്കല്‍ തുടങ്ങി തെറ്റായ നിരവധി പ്രവണതകള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ ഇത് പാമ്പുകടിയേറ്റ ആളുടെ അപകടസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

പിന്നെ എന്തുചെയ്യണം?

കടിയേറ്റ ഭാഗം ഒട്ടും ചലിപ്പിക്കാതെ വയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. കടിയേറ്റ ആളെ നടത്തിക്കൊണ്ടുപോവരുത്. കടിയേറ്റ ഭാഗത്ത് അധികം അനക്കം തട്ടാതെ വൈദ്യസഹായം ഉറപ്പാക്കുകയാണ് വേണ്ടത്.

പാമ്പ് കടിച്ചാല്‍ വരാവുന്ന ലക്ഷണങ്ങള്‍

വിഷപല്ലുകളുടെ പാട് കാണാം.

കടിയേറ്റ ഭാഗത്ത് ചുറ്റും നീരും വീക്കവും വരാം.

മുറിവുകള്‍ ഉണ്ടാകാം.

മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം.

ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം
രോമകൂപങ്ങള്‍, കണ്ണ്, മൂക്ക്,മോണ തുടങ്ങിയയിടങ്ങളിലൂടെ ചോര
വരാന്‍ ഇടയുണ്ട്

മൂത്രത്തിലും ചോര കാണാം സാധ്യതയുണ്ട്

വായില്‍ നിന്നും നുരയും പതയും വരിക സംസാരിക്കാനും ചൂണ്ടുകള്‍
അനക്കാനും ബുദ്ധിമുട്ട്

നാവ് കുഴഞ്ഞുപോകുക, ദേഹത്തില്‍ വിറയല്‍

ശക്തിയായ വയര്‍ വേദനയെടുക്കുക

കണ്‍പോള തൂങ്ങി അടഞ്ഞു പോകുക

തല കറങ്ങുക തുടങ്ങിയവ വിവിധയിനം വിഷപാമ്പുകളുടെ കടിയിലൂടെ സംഭവിക്കുന്ന സാധ്യതയുള്ള ലക്ഷണങ്ങളാണ്.

പാമ്പ് കടിയേറ്റാല്‍ DO THE RIGHT എന്നാണ് നിയമം

RIGHT എന്നാല്‍

R- Reassure and comfort the patient രോഗിയെ മാനസികമായി സമാധാനിപ്പിക്കുക.
I- Immobilise - രോഗിയെ പ്രത്യേകിച്ച് രോഗിയുടെ കടിയേറ്റ ഭാഗത്തെ കഴിയുന്ന അത്രയും അനക്കാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക. സാധിക്കുമെങ്കില്‍ രോഗിയെ നടത്തി കൊണ്ട് പോകാതെ ഓട്ടോ, കാര്‍, ജീപ്പ് തുടങ്ങി കടിയേറ്റ ഭാഗം അധികം ചലിപ്പിക്കാതെ ആശുപതിയില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗം നോക്കുക.

G. H.- Get to Hospital Immediately. Traditional remedies have NO PROVEN benefit in treating nsakebite എത്രയും വേഗം ആശുപതിയില്‍ എത്തിക്കൂക.

T- Tell the doctor ഡോക്ടറോട് സംഭവിച്ച കാര്യങ്ങള്‍ പ്രത്യേകിച്ച് ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ കൃത്യമായി പറയുക.

English summary
snake bite precaution and prevention
topbanner

More News from this section

Subscribe by Email