Wednesday January 29th, 2020 - 5:03:am
topbanner

ലൈംഗിക ജീവിതം ഇല്ലാതാക്കുന്ന സ്മാർട്ട് ഫോണുകളോ

Anusha Aroli
ലൈംഗിക ജീവിതം ഇല്ലാതാക്കുന്ന സ്മാർട്ട് ഫോണുകളോ

ലൈംഗിക ജീവിതവും സ്മാർട്ട് ഫോൺ ഉപയോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...ഉത്തരം ഇല്ല എന്നാണെങ്കിൽ ഉണ്ടെന്നു വാദിക്കുകയാണ് ഈ പഠനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൊറോക്കോയിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ നടത്തിയ പഠനമാണ് സ്മാര്‍ട്ട്‌ ഫോണുകള്‍ ഒരാളുടെ ലൈംഗിക ജീവിതത്തെ അറുപതുശതമാനം വരെ നെഗറ്റീവ് ആയി ബാധിക്കുന്നുണ്ടെന്ന് പറയുന്നത്.

ഈ പഠനത്തിന്റെ ഭാഗമായി, ലൈംഗികജീവിതത്തില്‍ സ്മാര്‍ട്ട്‌ ഫോണുകളുടെ പങ്കിനെക്കുറിച്ച് വിവരിച്ചത് 600 പേരാണ്. ഇവരില്‍ നല്ല ശതമാനവും, തങ്ങള്‍ രാത്രിയിലാണ് ഫോണ്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു.

20 നും 45 നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ അറുപതുശതമാനം പേരുടെയും ലൈംഗിക ജീവിതത്തെ സ്മാര്‍ട്ട്‌ ഫോണ്‍ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു.

പഠനത്തില്‍ പങ്കെടുത്ത മിക്ക ആളുകളും സ്മാര്‍ട്ട്‌ ഫോണുകള്‍ കിടക്കയ്ക്കു സമീപം വച്ചാണ് ഉറങ്ങുന്നത്. സെക്സിനിടയില്‍ ഫോണ്‍ വരുമ്പോള്‍ ലൈംഗികബന്ധം നിര്‍ത്തിവച്ചു ഫോണ്‍ എടുക്കുന്നവര്‍ പോലുമുണ്ട് എന്ന് പറയുന്നു ചിലര്‍. ബന്ധങ്ങളെ സ്മാര്‍ട്ട്‌ ഫോണ്‍ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പഠനം.

 

Read more topics: sex, smartphones, sex life , health
English summary
smartphones ruin sex life
topbanner

More News from this section

Subscribe by Email