Wednesday September 30th, 2020 - 9:01:am

ആദ്യ ലൈംഗീകബന്ധവും ചില മിത്തുകളും

NewsDesk
ആദ്യ ലൈംഗീകബന്ധവും ചില മിത്തുകളും

ആദ്യത്തെ ലൈംഗീകബന്ധത്തെക്കുറിച്ചുള്ള ധാരാളം മിത്തുകള്‍ ഇന്നും പലരും വച്ചുപുലര്‍ത്തുന്നുണ്ട്. വളരെ അതിശയോക്തി നിറഞ്ഞതും ഒരു അടിസ്ഥാനവുമില്ലാത്ത പലതും ഇപ്പോഴും വിശ്വക്കുന്നവര്‍ ധാരാളമാണ്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു എന്നത് ഒരു സത്യമാണ്. ആദ്യരാത്രിയെക്കുറിച്ചും ആദ്യവേഴ്ചയെക്കുറിച്ചും ആളുകള്‍ ധരിച്ച് വച്ചിരിക്കുന്ന മിത്തുകളും സത്യവും തിരിച്ചറിയൂ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


* ആദ്യത്തെ തവണ സ്ത്രീകള്‍ക്ക് രക്തം പൊടിയണം
കാലകാലഭങ്ങളായി സൂക്ഷിച്ചുവരുന്ന ഒരു തെറ്റിദ്ധാരണയാണിത്. ആദ്യമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് രക്തം വരണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇവയെല്ലാം ഒരോ സ്ത്രീകളുടെയും ശരീരപ്രകൃതിയെ അനുസരിച്ചുള്ളവയാണ്. സൈക്ലിംഗ്, നൃത്തം തുടങ്ങിയവ ചെയ്യുന്നവരില്‍ ശരീരം അല്‍പ്പം അയഞ്ഞതായിരിക്കും . അതിനാല്‍ ആദ്യത്തെ ലൈംഗീകബന്ധത്തില്‍ രക്തം വരണമെന്നില്ല. രക്തവും കന്യകാത്വവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് സാരം.

* സ്ത്രീകള്‍ക്ക് വേദന അനുഭവിക്കേണ്ടിവരും
ആദ്യത്തെ തവണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പ്പം വേദനയുണ്ടയേക്കാം. എന്നാല്‍ ഇത് അല്‍പ്പനേരത്തേക്ക് മാത്രമായിരിക്കും. പരസ്പരമുള്ള സ്‌നേഹം ഈ വേദനയില്ലാതാക്കും.

* ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആസ്വാദനം ഇല്ലാതാക്കും
കോണ്ടം പോലുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ആദ്യത്തെ തവണ അല്‍പ്പം ബുദ്ധിമുട്ടായും തോന്നാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍പ്പം പ്രയാസം അനുഭവപ്പെട്ടേക്കാം. എന്നാല്‍ കോണ്ടം ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ പ്രയാസം ഒരുവിഷയമേ അല്ല.

* സ്‌ക്രീനില്‍ കാണുന്ന അത്ഭുതം കിടക്കയില്‍ പ്രതീക്ഷിക്കരുത്
ഫിലിമുകളിലും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന ദൃശ്യങ്ങളാണ്. യഥാര്‍ത്ഥജീവിതത്തില്‍ പുരുഷനും സ്ത്രീക്കും അതുപോലൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുക.

* അവയവത്തിന്റെ വലിപ്പം പ്രശ്‌നമല്ല
സ്ത്രീകളുടെയും പുരുഷന്റെയും അവയവങ്ങളുടെ വലിപ്പവും ആസ്വാദനവും തമ്മില്‍ ഒരുബന്ധവുമില്ല എന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു. പുരുഷന്മാരുടെ അവയവത്തിന് വലിപ്പം കൂടിയാല്‍ സ്ത്രീകള്‍ക്ക് വേദനിക്കാനും സാധ്യതയുണ്ട്.

Read more topics: womens, sex, drive,
English summary
sap womens sex drive
topbanner

More News from this section

Subscribe by Email