Friday February 21st, 2020 - 8:45:am
topbanner

പുകവലി വേരോടെ പിഴുതെറിയാം...എങ്ങനെയെന്നല്ലേ

Anusha Aroli
പുകവലി വേരോടെ പിഴുതെറിയാം...എങ്ങനെയെന്നല്ലേ

80% പുകവലിക്കാരും അത് നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2, 3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന് കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച് പുകവലി നിര്‍ത്തുക എന്നത് മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്. കാരണം, മദ്യപാനം പെട്ടെന്ന് നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawals ymptoms). അതുകൊണ്ട് ഡോക്ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ് ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട് ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട് (If there is a will, there is way) എന്നത് ഇക്കാര്യത്തില്‍ സ്വീകാര്യമാണ്. ചിലര്‍ പെട്ടെന്ന് തീരുമാനമെടുത്ത് നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച് കുറച്ച് കൊണ്ടു വന്ന് നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച് ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക് കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ് തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ് തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്.

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക് (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ് ക്യാന്‍സറിന്റെ ആരംഭം. അതിന് കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ് പിന്നീടുണ്ടാകുന്നത്. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന് നിയന്ത്രണാതീതമായി പെരുകുന്നവയാണ് ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ് മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്. അതുകൊണ്ട് ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത് പ്രധാനമായ കാര്യമാണ്. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്തമാകും.

സാധാരണ കോശങ്ങള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത് മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ തൊലിക്ക് ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്; പലതരം രാസവസ്തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്ബസ്റ്റോസ്), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന് വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ് – Hepatitis) വൈറസ്, അള്‍സറിനു കാരണമായ ഹെലികോബാക്ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന് കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന് കാരണമാണ്.

ക്യാന്‍സറില്‍ പുകയിലയ്ക്കുള്ള പങ്ക് എന്താണെന്ന് നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയുന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന് ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana Tabaccum) എന്ന ശാസ്ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്), ച്യൂയിംഗ് റ്റുബാക്കോയും (പാന്‍മസാല, ഗുഡ്ക) ഉള്‍പ്പെടുന്നു.

Read more topics: prevent, smoking, leena thomas
English summary
prevent smoking leena thomas
topbanner

More News from this section

Subscribe by Email