Thursday August 13th, 2020 - 10:08:pm

ഗര്‍ഭകാലം ആഹ്ലാദകരമാക്കാന്‍ ശ്രദ്ധിക്കേണ്ടത്.

NewsDesk
ഗര്‍ഭകാലം ആഹ്ലാദകരമാക്കാന്‍ ശ്രദ്ധിക്കേണ്ടത്.

ഗര്‍ഭകാലം ഓരോ സ്ത്രീയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ്. അമ്മയാവുന്നതിലൂടെ അവളുടെ ജീവിത അര്‍ത്ഥപൂര്‍ണമാവുകയാണ്.എന്നാല്‍ ആഹ്ലാദത്തിനൊപ്പം ആശങ്കയുടെയും നാളുകളാണിവ. മതിയായ ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ ഈ കാലഘട്ടം നിങ്ങള്‍ക്കും ഏറ്റവും മനോഹരമാക്കാം. ജീവിതത്തിലേക്ക് പുതിയൊരു അതിഥികൂടി വരുമ്പോള്‍ അതിനായി ദമ്പതികള്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണ്ടതുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നല്ല ഭക്ഷണം
പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്. പ്രോട്ടീന്‍, കാല്‍സ്യം, ഫോളിക് ആസിഡ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക.
പച്ചക്കറിയും പഴവര്‍ഗങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതോടൊപ്പം ബേക്കറി പലഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ദിവസം 79 ഗ്ലാസ് വെള്ളം കുടിക്കുക.

ഫോളിക് ആസിഡ്
കൃത്യമായി ഫോളിക്ക് ആസിഡ് കഴിക്കുന്നത് കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ ആ അടങ്ങിയ ചീര, ബീന്‍സ് ഓറഞ്ച് എന്നിവയും ഫോളിക്ക് ആസിഡിന്റെ കലവറയാണ്. ഒരു ഗര്‍ഭിണി നിത്യവും 400 മൈക്രോഗ്രാം ഫോളിക്ക് ആസിഡ് എങ്കിലും കഴിക്കണ്ടതുണ്ട്.

ശരീരഭാരം
വളരെ മെലിഞ്ഞിരിക്കുന്നതും തടിച്ചിരിക്കുന്നതും ഗര്‍ഭാവസ്ഥയില്‍ നല്ലതല്ല. ശരീരഭാരം കുറഞ്ഞിരിക്കുന്നത് ഗര്‍ഭം അലസിപ്പോകുന്നതിന് കാരണമായേക്കാം. അതുപോലെ അമിതഭാരം പ്രസവം കൂടുതല്‍ സങ്കീര്‍ണമാക്കും. അതുകൊണ്ട് ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കേണ്ടതാണ്. ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം വ്യായാമം ചെയ്യുക. ധാരണവുമായി ബന്ധപ്പെട്ട ആധികാരിക പുസ്തകങ്ങള്‍ വായിക്കുക. വായനയും നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കും.

മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുക.
അമ്മ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് വയറ്റിലുള്ള കുഞ്ഞിനെയും ബാധിക്കും. ഗര്‍ഭിണി പൂര്‍ണ സന്തോഷവതിയായിരിക്കാന്‍ ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിനും വേണം ബഡ്ജറ്റ്
കുഞ്ഞിനായി മാത്രം ഒരുപാട് സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഡ്രസ്സുകള്‍, ഡയപ്പര്‍, സ്‌ട്രോളര്‍ അങ്ങനെ ഒരുപാട്. ഇത്തരം സാധനങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഗുണമേന്മയും ഉറപ്പാക്കേണ്ടതാണ്. ഇവക്കെല്ലാമായി ഒരു തുക മാറ്റി വെക്കുന്നത് പ്രയോജനം ചെയ്യും.

മദ്യവും പുകവലിയും വേണ്ട

ഗര്‍ഭിണി മദ്യവും പുകവലിയും ഒഴിവാക്കേണ്ടതാണ്. ഒരു കാരണവശാലും ഇത്തരം അത്തരമൊരു സാഹചര്യത്തില്‍ ദീര്‍ഘ
നേരം ഇരിക്കരുത്. ഇക്കാര്യം കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ചായ, കാപ്പി മുതലായവയുടെ ഉപയോഗവും പൂര്‍ണമായി ഉപേക്ഷിക്കുക.

കൃത്യമായ ചെക്ക്അപ്
ഗര്‍ഭിണിയാകുമ്പോള്‍ തന്നെ നല്ലൊരു ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്. കുടുംബഡോക്ടര്‍ തന്നെയായിരിക്കും ഉചിതം. ഇത് ഡോക്ടറുമായുള്ള നല്ല ആശയവിനിമയത്തിനും സഹായിക്കും. കൃത്യമായി ടെസ്റ്റുകള്‍ നടത്തുന്നതും ആശങ്ക ഒഴിവാക്കാന്‍ സഹായിക്കും.

ബേബിമൂണ്‍
പങ്കാളികള്‍ക്ക് താല്‍പര്യത്തിനും സൗകര്യത്തിനുമൊത്ത് ബേബിമൂണ്‍ എവിടെ വേണമെന്ന് തീരുമാനിക്കാം. ഒരു ഫാന്‍സി റെസ്‌റ്റോറന്റോ നല്ല ബീച്ചോ ഇതിനായി തിരഞ്ഞെടുക്കാം. ഗര്‍ഭിണിക്ക് ഒറ്റക്കോ ഭര്‍ത്താവിനൊപ്പമോ ബേബിമൂണ്‍ ആഘോഷിക്കാവുന്നതാണ്.

Read more topics: pregnancy, malayalam, tips
English summary
pregnancy malayalam happy tips
topbanner

More News from this section

Subscribe by Email