Tuesday September 22nd, 2020 - 1:14:am

എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോഎൽ.മഹാദേവന്റെ ഏകദിന സെമിനാർ സംഘടിപ്പിച്ചു

princy
എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോഎൽ.മഹാദേവന്റെ ഏകദിന സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ : എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ആയുർവേദ ഭിഷഗ്വരനും പ്രഭാഷകനുമായ ഡോ.എൽ.മഹാദേവന്റെ ഏകദിന സെമിനാർ സംഘടിപ്പിച്ചു. രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ ‘എണ്ടൊകൈ്രനോളജി & ഡെർമറ്റോളജി ഇൻ ആയുർവേദ’ എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു സെമിനാർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

one day seminar in MVR Ayoorvedha hospital prashini

കാർണ്ണാടക ആയുർവേദ കോളേജ്, ടഉങ ആയുർവേദ മെഡിക്കൽ കോളേജ്, അൽവാസ് ആയുർവേദ മെഡിക്കൽ കോളേജ്, യേനപോയ ആയർവേദ മെഡിക്കൽ കോളേജ് , പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് , അഷ്ടാംഗം ആയുർവേദ വിദ്യാപീഠം, പരിയാരം ആയുർവേദ മെഡിക്കൽ കോളേജ് , പി.ൻ.പി.എസ്. ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും 250 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

one day seminar in MVR Ayoorvedha hospital prashini

എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡയരക്ടർ പ്രൊഫ.ഇ.കുഞ്ഞിരാമൻ ഉദ്ഘാടന പ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ.ഡോ.എ.കെ.മുരളീധരൻ അദ്ധ്യക്ഷത നിർവ്വഹിച്ചു. പ്രൊഫ.ഡോ.അഞ്ജു പി.രാമചന്ദ്രൻ, മെഡിക്കൽ സൂപ്രണ്ട് പ്രൊഫ.ഡോ.സ്മിത , ചിഫ് ഇന്നോവേറ്റീവ് ഒാഫീസർ ഡോ.വിനീത് ജോർജ്ജ്, വൈസ് പ്രിൻസിപ്പാൾ ഡോ. ഷൈജു കൃഷ്ണൻ എന്നിവർ സംസാരിച്ചു . സെമിനാർ സെഷൻ കായചികിത്സാ വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ. അമ്പിളി അരവിന്ദ്, ഡോ.ജിൻസ, ഡോ. അനുപമ.എസ് തുടങ്ങിയവർ കോ- ഓർഡിനേറ്റ് ചെയ്തു.

English summary
one day seminar in MVR Ayurveda hospital prashini
topbanner

More News from this section

Subscribe by Email