Friday September 20th, 2019 - 10:02:pm
topbanner
Breaking News
jeevanam

30 മിനിറ്റ് നീളുന്ന ശസ്ത്രക്രിയയിലൂടെ ആര്‍ത്തവ വിരാമം 20 വര്‍ഷം വരെ വൈകിപ്പിക്കാന്‍ അവസരം

suji
30 മിനിറ്റ് നീളുന്ന ശസ്ത്രക്രിയയിലൂടെ ആര്‍ത്തവ വിരാമം 20 വര്‍ഷം വരെ വൈകിപ്പിക്കാന്‍ അവസരം

ആര്‍ത്തവവിരാമം സ്ത്രീകളുടെ ജീവിതചക്രത്തില്‍ സ്വാഭാവികമായ കാര്യമാണ്. അത് തടയാന്‍ ആര്‍ക്കാണ് സാധിക്കുക? ആ ചോദ്യത്തിന് ഇതാ ഒരു ഉത്തരമായി. ആര്‍ത്തവവിരാമം തടയാന്‍ വഴിയൊരുക്കി ഡോക്ടര്‍മാര്‍ രംഗത്ത്. വെറും 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓപ്പറേഷനിലൂടെ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം 20 വര്‍ഷം വരെ വൈകിപ്പിക്കാനുള്ള അവസരമാണ് ഡോക്ടര്‍മാര്‍ ഒരുക്കുന്നത്. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറവ് പ്രായമാണെന്ന് ബയോളജിക്കല്‍ ക്ലോക്കുകളെ കബളിപ്പിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്.

ആര്‍ത്തവവിരാമത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ വിപ്ലവകരമായ നടപടിക്രമങ്ങള്‍. ഓസ്റ്റിയോപോറോസിസും, ഹൃദ്രോഗങ്ങളും വരെ ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. മൂഡ് മാറ്റങ്ങള്‍ മുതലുള്ള പല മാനസികവും, ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മില്ല്യണ്‍ കണക്കിന് സ്ത്രീകളെയും ആകര്‍ഷിക്കുന്നതാണ് പുതിയ ചികിത്സ.

ഐവിഎഫിന് നേതൃത്വം നല്‍കിയ ഫെര്‍ട്ടിലിറ്റി എക്‌സ്‌പേര്‍ട്ടാണ് ഓവറികളില്‍ നിന്നുമെടുക്കുന്ന കോശങ്ങള്‍ ആംപിറ്റിലേക്ക് ട്രാന്‍സ്പ്ലാന്റ് ചെയ്ത് സര്‍ജറി പൂര്‍ത്തിയാക്കുന്നത്. ഫെര്‍ട്ടിലിറ്റി കാലാവധി വര്‍ദ്ധിപ്പിക്കാനും ഇതുവഴി സാധിക്കും. 60കളില്‍ സ്ത്രീകള്‍ക്ക് പ്രസവിക്കാനല്ല ഈ വിദ്യ വികസിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 22 മുതല്‍ 36 വരെ പ്രായമുള്ള ഒന്‍പത് ബ്രിട്ടീഷ് സ്ത്രീകള്‍ ഈ സര്‍ജറിക്ക് വിധേയരായി. കോശമെടുത്ത് മൈനസ് 150 സെല്‍ഷ്യസില്‍ ഐസ് ബാങ്കില്‍ സൂക്ഷിക്കുകയും, മെനോപ്പോസ് ആകുമ്പോള്‍ ഇത് തിരികെ വെയ്ക്കുകയും സ്വാഭാവികമായ ഹോര്‍മോണുകളെ ഉണര്‍ത്തുകയുമാണ് ചെയ്യുന്നത്.

നിലവില്‍ ബര്‍മിംഗ്ഹാമിലുള്ള പ്രൈവറ്റ് കമ്പനി പ്രൊഫാമിലാണ് ഇത് ലഭ്യമായിട്ടുള്ളത്. പ്രൊഫസര്‍ സിമോണ്‍ ഫിഷെലാണ് ഇത് നടത്തുന്നത്. 3000 പൗണ്ട് മുതല്‍ 7000 പൗണ്ട് വരെയാണ് ചെലവ്.

 

Viral News

Read more topics: menstruation stop, operation
English summary
menstruation stop extended operation uk
topbanner

More News from this section

Subscribe by Email