Monday September 20th, 2021 - 7:00:am

സ്ത്രീ- പുരുഷ ലൈംഗിക കുറവിന് കാരണമാണ് ഈ സൂചനകള്‍

newsdesk
 സ്ത്രീ- പുരുഷ ലൈംഗിക കുറവിന് കാരണമാണ് ഈ സൂചനകള്‍

പുരുഷ വന്ധ്യത അല്ലെങ്കില്‍ സ്ത്രീ വന്ധ്യത സന്താനോല്‍പാദനത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇതുണ്ടാകുന്നത്. പുരുഷന്മാരെ സംബന്ധിച്ചടത്തോളം ബീജ പ്രശ്നങ്ങളാണ് ഇതിന് പ്രധാനമാകുന്നത്. ബീജക്കുറവ് മുതല്‍ ബീജങ്ങളുടെ ചലനക്കുറവു വരെ ഇതിനു കാരണമാകാം. സ്ത്രീകളില്‍ ആര്‍ത്തവ, ഓവുലേഷന്‍ സംബന്ധമായ പ്രശ്നങ്ങളും യൂട്രസ്, ഓവറി സംബന്ധമായ പ്രശ്നങ്ങളും. പുരുഷന്മാരിലെ ബീജക്കുറവിനു കാരണങ്ങള്‍ പലതുണ്ട്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു പ്രധാന കാരണമാകുന്നത്. പുരുഷന്മാരെ ബാധിയ്ക്കുന്ന വന്ധ്യതാ പ്രശ്നങ്ങളില്‍ അടിസ്ഥാനപരമായ പല പ്രശ്നങ്ങളുമുണ്ട്. ബീജങ്ങളുടെ എണ്ണത്തിലും ഗുണത്തിലുമുണ്ടാകുന്ന പ്രശ്നങ്ങളാണ് പലപ്പോഴും പുരുഷന്മാരുടെ വന്ധ്യതാ പ്രശ്നങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബീജ ഗുണം കുറയുന്നത്., ബീജങ്ങളുടെ ചലന ശേഷി കുറയുന്നത് തുടങ്ങിയ കാരണങ്ങള്‍ പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. ഇതിനു പുറമേ ബീജാണുക്കളുടെ ആരോഗ്യം കുറയുന്നത്, ഇവയ്ക്കു പഴുപ്പുണ്ടാകുന്നത് എന്നിവയെല്ലാം തന്നെ ബീജാരോഗ്യം കുറയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതെല്ലാം വന്ധ്യതയ്ക്കു കാരണമാകുന്നു.ഇതില്‍ തന്നെ പ്രധാന കാരണം ഭക്ഷണവും ജീവിതശൈലിയും എല്ലാമായിരിക്കും ബീജക്കുറവെങ്കില്‍ പുരുഷ ശരീരവും ഇത്തരം ലക്ഷണങ്ങള്‍ കാണിയ്ക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുരുഷന്മാരുടെ, ആണ്‍കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടം, പുരുഷനിലേയ്ക്കു കാലൂന്നുന്നതിന്റെ പ്രകടമായ ലക്ഷണം അവരുടെ ശബ്ദത്തിലാണ്. ശബ്ദത്തില്‍ ഗാംഭീര്യവും മറ്റും വരുന്നു.ശബ്ദം പൗരുഷമുള്ളതായി മാറുന്നു. ഇത്തരം മാറ്റത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ പ്രധാനമാണ്. ഇത്തരം മാറ്റങ്ങള്‍ വരുന്നില്ലെങ്കില്‍ ഇതിനര്‍ത്ഥം, പുരുഷ ഹോര്‍മോണ്‍ കുറവാണെന്നു കൂടിയാണ്. ഇതു ബീജക്കുറവിന് ഇടയാക്കുന്ന ഒന്നാണ്.

നമ്മുടെ നഖം പല തരത്തിലെ സൂചനകളും നല്‍കുന്ന ഒന്നാണ്. നഖത്തിലെ നിറത്തിലും മറ്റുമുണ്ടാകുന്ന സൂചനകള്‍ ഇത്തരം മാറ്റം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. നഖത്തിനു താഴേ ചുവന്ന നിറത്തിലെ സൂചനകളോ പാടുകളോ ഉണ്ടെങ്കില്‍ ഇത് ബീജക്കുറവിന്റെ, പുരുഷ ഹോര്‍മോണ്‍ കുറവിന്റെ ലക്ഷണം കൂടി സൂചിപ്പിയ്ക്കുന്ന ഒന്നാണ്. നഖത്തിനു നിറം വ്യത്യാസം മറ്റു കാരണങ്ങള്‍ കാരണമുണ്ടാകുമെങ്കിലും ബീജത്തിലെ പ്രശ്നങ്ങള്‍ പറയുന്ന ഒന്നു കൂടിയാണിത്.

ഇതു പോലെ പുരുഷന്റെ വിരല്‍ നീളവും ബീജ സംബന്ധമായ, വന്ധ്യതാ സംബന്ധമായ സൂചനകള്‍ നല്‍കുന്ന ഒന്നു തന്നെയാണ്. പുരുഷന്റെ ചൂണ്ടു വിരല്‍ നീളവും മോതിര വിരല്‍ നീളവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഇതു വിവരിയ്ക്കുന്നത്. ചൂണ്ടു വരില്‍ നീളം മോതിര വിരലിനേക്കാള്‍ കുറവെങ്കില്‍ ഇത് ടെസ്റ്റോസ്റ്റിറോണ്‍ കുറവിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ബീജ സംബന്ധമായ പ്രശ്നങ്ങളുടെ സൂചന കൂടിയാണ്. ചൂണ്ടു വിരല്‍ നീളം പുരുഷനില്‍ മോതിര വിരലിനേക്കാള്‍ കൂടുന്നത് പൗരുഷ ലക്ഷണം കൂടിയാണെന്നു പറയുന്നതിന്റെ അടിസ്ഥാനം ഹോര്‍മോണുമായി ബന്ധപ്പെടുത്തിയാണ്.

 

Read more topics: less sperm count issue,
English summary
less sperm count issue
topbanner

More News from this section

Subscribe by Email