Wednesday February 26th, 2020 - 4:03:pm
topbanner

ജലദോഷത്തിൽ തുടങ്ങുന്ന രോഗ ലക്ഷണം : അറിയാം കൊറോണ വൈറസ് ബാധയെ കുറിച്ച്

princy
ജലദോഷത്തിൽ തുടങ്ങുന്ന രോഗ ലക്ഷണം  :  അറിയാം കൊറോണ വൈറസ് ബാധയെ കുറിച്ച്

കൊറോണ വൈറസിനെതിരെ അതീവ ജാഗ്രത വേണമെന്നാണ് കേരളത്തിലടക്കം നിർദ്ദേശം നൽകിയിട്ടുള്ളത്. കൊറോണ വൈറസ് എന്താണെന്ന അറിവ് ലഭിച്ചാൽ മാത്രമേ കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വികരിക്കാൻ സാധിക്കൂ.. അറിയാം കൊറോണ വൈറസ് ബാധയെ കുറിച്ച്..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്താണ് കൊറോണ വൈറസ്

സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയാണ് ഈ വൈറസുകൾ ബാധിക്കുക. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗണ്‍ എന്ന അര്‍ത്ഥം വരുന്ന കൊറോണ എന്ന പേരില്‍ ഈ വൈറസുകള്‍ അറിയപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

രോഗം പടരാനിടയുള്ള സാഹചര്യം

മൃഗങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പകരാനിടയാക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുണ്ട്.രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുക വഴി വൈറസ് പകരാം വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുക വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാം. ∙വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ. ∙അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.

രോഗ ലക്ഷണങ്ങൾ

വൈറസ് ബാധിധരിൽ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവും.

ചികിത്സ

കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്ന വേദനസംഹാരികള്‍, ഗുളികകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദേശിക്കുക. പല വാക്‌സിനുകളും പരീക്ഷണഘട്ടത്തിലാണ്. അസുഖം വന്നാല്‍ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിത്സിക്കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്.

വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കു മൂക്കും മൂടുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇവയെല്ലാം കൊറോണറി വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കും

Read more topics: corona, virus,
English summary
information about coronavirus infection
topbanner

More News from this section

Subscribe by Email