Sunday October 20th, 2019 - 1:19:am
topbanner

പനികൂർക്കയെ വെല്ലാൻ ആരുമില്ല

Anusha Aroli
പനികൂർക്കയെ വെല്ലാൻ ആരുമില്ല

മഴക്കാലമല്ലേ പനിയോ ജലദോഷമോ പിടികൂടുമോ എന്നതാണ് പലരുടെയും പേടി. ചിലർക്ക് ഇടവിട്ട് ജലദോഷം ഉണ്ടാകാറുണ്ട്. ചെറിയൊരു ജലദോഷത്തിന് ഡോക്ടറോട് ചോദിക്കാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് ​കിട്ടുന്ന ​മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് അത്ര നല്ല ശീലമല്ലെന്ന് ഓർക്കുക. ജലദോഷം മാറാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒന്ന്...

ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

രണ്ട്...

ആവി പിടിക്കുന്നതാണ് മറ്റൊരു പ്രതിവിധി. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും. പനിക്കൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ആവി പിടിക്കാൻ ഉപയോഗിക്കാം.അത് ഏറെ ഗുണം ചെയ്യും

മൂന്ന്...

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും.

നാല്...

മഞ്ഞൾ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.

Read more topics: home,remedies,cold
English summary
home remedies for cold
topbanner

More News from this section

Subscribe by Email