Saturday September 21st, 2019 - 2:14:am
topbanner
Breaking News
jeevanam

താമരവിത്തിനും ചിലത് പറയാനുണ്ടത്രേ

Anusha Aroli
താമരവിത്തിനും ചിലത് പറയാനുണ്ടത്രേ

താമരപ്പൂവിന്റെ ഭംഗി എത്ര ആസ്വദിച്ചാലും മതിയാകില്ല അല്ലേ. എന്നാൽ പൂവിന്റെ വിത്തു കൊണ്ടും ഏറെ പ്രയോജനങ്ങൾ ഉണ്ട്. താമരവിത്ത് (Lotus seed) പച്ചയ്ക്കോ വറുത്തോ ഉണക്കിയോ കഴിക്കാം.

അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമരവിത്തിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ മൂന്നു തവണ ഒരു പിടി താമരവിത്തു വീതം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കു നല്ലതാണ്. ഇതിൽ കാലറി കുറവും ഭക്ഷ്യനാരുകൾ കൂടുതലും ആണ്.

ഭക്ഷ്യനാരുകളും ധാതുക്കളും പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം സുഖമായ ഉറക്കം ലഭിക്കാനും ഇതു സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും ദഹനക്കേട്, ഛർദ്ദി, ഡയേറിയ ഇവയകറ്റാനും താമര വിത്തിലെ വൈറ്റമിനുകളും ധാതുക്കളും സഹായിക്കും. താമര വിത്ത് വറുത്തു കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റി ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

പതിവായി താമര വിത്ത് ഉപയോഗിക്കുന്നത് മൃത കോശങ്ങളെ നീക്കി മൃദുലമായ ചർമ്മം പ്രദാനം ചെയ്യുന്നു. അതുപോലെ തന്നെ മോണയിൽ നിന്ന് രക്തം വരുന്നത് ചിലരുടെ പ്രശ്നമാണ്. താമരവിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അമിതമായി രക്തം പോകുന്നത് തടയാം.കൂടാതെ മധുരപാനീയങ്ങൾക്കും പ്രോസസ്ഡ് ഫുഡിനും പകരമായി താമരവിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മഗ്നീഷ്യം, മാംഗനീസ്, സോഡിയം ഇവയടങ്ങിയ ഭക്ഷണങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് നല്ലതാണ്. താമരവിത്തിൽ ഇവയുണ്ട്. മുറിവ് ഉണക്കാനും അണുബാധകൾ തടയാനും താമരവിത്ത് സഹായിക്കും.ഇങ്ങനെ ധാരാളം ആരോഗ്യപരമായ പ്രത്യേകതകൾ ഉള്ളതിനാൽ താമരവിത്തിനെ നിസ്സംശയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുനോക്കൂ..

Viral News

Read more topics: health ,benefits, lotus seeds
English summary
health benefits of lotus seeds
topbanner

More News from this section

Subscribe by Email