Tuesday October 15th, 2019 - 6:57:am
topbanner

ഭാരം കുറയ്ക്കാന്‍ ഈ 'ഗ്രീന്‍ ജ്യൂസ്' കൂടി ഒന്ന് പരീക്ഷിച്ചാലോ

Anusha Aroli
ഭാരം കുറയ്ക്കാന്‍ ഈ 'ഗ്രീന്‍ ജ്യൂസ്' കൂടി ഒന്ന് പരീക്ഷിച്ചാലോ

ഭാരം കുറയ്ക്കാന്‍ നമ്മളിൽ ചിലരെങ്കിലും പലവഴികളും തേടിപോകാറുണ്ട്. ചിലത് ഫലപ്രദമാകുമ്പോള്‍ മറ്റു ചിലത് വേണ്ടത്ര ഫലപ്രദമാകാതെ പോകാറുമുണ്ട്.ഭാരം കുറയ്ക്കാനും ചര്‍മസൗന്ദര്യം പരിപാലിക്കാനും ഒരു ഗ്രീന്‍ ജ്യൂസ് ആയാലോ...എന്താണ് ഈ ഗ്രീന്‍ ജ്യൂസ് എന്നാണോ ? പറയാം..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പച്ചനിറത്തിലെ എന്ത് പച്ചക്കറികളും പഴങ്ങളും ഇതിനായി ഉപയോഗിക്കാം. പാവയ്ക്ക, ചുരയ്ക്ക, ചീര, വെള്ളരിക്ക, വേപ്പില, മിന്റ് ലീഫ്, അലോവേര, വീറ്റ്‌ഗ്രാസ് അങ്ങനെ എന്തും ഇതിനു ചേര്‍ക്കാം. ഒരല്‍പം നാരങ്ങ, ബീറ്റ്റൂട്ട്, ആപ്പിള്‍, കാരറ്റ് എന്നിവയും കൂടെ ചേര്‍ത്താല്‍ അത്രയും ഗുണകരം. ദിവസവും ഇത് രാവിലെ കുടിക്കുകയോ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷം കുടിക്കുകയോ ചെയ്‌താല്‍ ഭാരം കുറയുക മാത്രമല്ല ചര്‍മസൗന്ദര്യം, മുടിയുടെ സൗന്ദര്യം എല്ലാം വര്‍ധിക്കുമത്രേ.

കാലറി കുറഞ്ഞതും എന്നാല്‍ പോഷകസമ്പന്നവുമാണ് ഇവയെല്ലാം. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് ഇവയില്‍ എന്നതും എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് വെള്ളരിക്കയില്‍. അതുപോലെ വൈറ്റമിന്‍ എ, സി എന്നിവയും ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും ധാരാളം അടങ്ങിയതാണ് ചീര. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും ശരീരത്തില്‍ നിന്നു ജലാംശം നഷ്ടമാകാതെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പവര്‍ പായ്ക്ക് ജ്യൂസ് എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.

Read more topics: green juice, weight loss, health
English summary
green juice for weight loss
topbanner

More News from this section

Subscribe by Email