Sunday August 25th, 2019 - 7:22:pm
topbanner
topbanner

കഞ്ചാവ് വേദന സംഹാരിയായി ഉപയോഗിക്കുന്നത് വിജയിക്കുന്നുണ്ടോ ; ഗവേഷണ റിപ്പോര്‍ട്ടിങ്ങനെ

suji
കഞ്ചാവ് വേദന സംഹാരിയായി ഉപയോഗിക്കുന്നത് വിജയിക്കുന്നുണ്ടോ ; ഗവേഷണ റിപ്പോര്‍ട്ടിങ്ങനെ

കഞ്ചാവ് വേദന സംഹാരിയായി ഉപയോഗിക്കുന്നതിനെ കുറിച്ച് ജേണല്‍ ഓഫ് സൈക്കോ ആക്ടീവ് ഡ്രഗ്‌സ് മാസികയില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. യുഎസില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ സ്ഥാപനങ്ങളില്‍ നിന്നും ആയിരം പേരെ തിരഞ്ഞെടുത്താണ് പഠനം നടത്തിയത്. വേദനസംഹാരിയായി കഞ്ചാവ് ഉപയോഗിച്ച 80 ശതമാനം പേര്‍ക്കും അങ്ങേയറ്റം ഫലപ്രദമായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റ് വേദനാ സംഹാരികളുടെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.

ഉറക്കക്കുറവുള്ളവര്‍ക്കും കഞ്ചാവ് മിതമായ അളവില്‍ നല്‍കുന്നത് ഫലം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ ഉറക്കകുറവുള്ള 74 ശതമാനം പേര്‍ക്കും കഞ്ചാവിന്റെ പരിമിതമായ ഉപയോഗത്തെ തുടര്‍ന്ന് സുഖകരമായി ഉറങ്ങാന്‍ സാധിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉറക്ക ഗുളികയ്ക്ക് പകരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് 84 ശതമാനം പേര്‍ പറയുന്നു. എന്നാല്‍ അമിത ഉപയോഗം അപകടമാണെന്നും മുന്നറിയിപ്പുണ്ട്.വിശദമായ പഠന ശേഷമേ വേദന സംഹാരിയായി ഇത് രോഗികളില്‍ ഉപയോഗിക്കാവൂവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

 

Read more topics: ganja ,pain killer
English summary
ganja can be used as pain killer
topbanner

More News from this section

Subscribe by Email