Friday September 20th, 2019 - 10:01:pm
topbanner
Breaking News
jeevanam

നിന്റെ നടത്തം അത്ര ശരിയല്ല : ശീലമാക്കാം നല്ല നടത്തം

Anusha Aroli
നിന്റെ നടത്തം അത്ര ശരിയല്ല : ശീലമാക്കാം നല്ല നടത്തം

വീട്ടിനകത്ത് ചെരിപ്പ്, പുറത്ത് ചെരിപ്പ്, നടക്കാൻ പോകുമ്പോൾ വേറെ ചെരിപ്പ് ഇങ്ങനെയാണ് ചിലർ. കാര്യം നല്ലതു തന്നെ. അഴുക്കും കല്ലും പൊടിയും നിറഞ്ഞ വഴികളിൽ ചെരിപ്പ് അത്യാവശ്യമാണ് താനും . എന്നു കരുതി ഏതു നേരവും കൽപാദം ചെരിപ്പിനുള്ളിലാക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

∙പാദങ്ങൾക്കും ഒരു ബ്രീത്തിങ് സ്പേസ് കൊടുക്കണമെന്നാണ് നാച്ചുറോപ്പതി പറയുന്നത്. ചെരിപ്പില്ലാതെ വൃത്തിയുള്ള മണ്ണിലൂടെയും ചരലിലൂടെയും നടക്കാൻ ശ്രമിക്കണമത്രേ.

∙അക്യുപങ്ചർ ചികിൽസയുടേതിനു സമാനമായ പോസിറ്റീവ് മാറ്റം ശരീരത്തിൽ ഉണ്ടാക്കാൻ ചെരിപ്പില്ലാത്ത നടത്തത്തിനു സാധിക്കും.

.കാൽപാദങ്ങൾക്ക് അത്യാവശ്യം പരുപരുത്ത പ്രതലത്തിലൂടെ നടക്കാനുള്ള ശേഷി ഉണ്ട്. എല്ലായ്പ്പോഴും ചെരിപ്പിനുള്ളിലാക്കി നാം ആ ശേഷി നഷ്ടപ്പെടുത്തുകയാണ്.

∙ശരീരത്തിലെ നാഡികളിൽ പലതും പാദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇവയെ കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ ഈ ശീലത്തിന് സാധിക്കും. ഇതുവഴി ശരീരത്തിലൂടെയുള്ള രക്തചംക്രമണവും വർധിക്കും.

∙ തലച്ചോറുമായി നിരന്തര സമ്പർക്കമുള്ളവയാണ് കാൽപാദങ്ങളിലെ നാഡികൾ. ചെരിപ്പില്ലാതെ നടക്കുമ്പോൾ ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ത്വരിതപ്പെടുത്തുന്നു.

∙ചെരിപ്പില്ലാതെ നടക്കുന്നത് പ്രകൃതിയുമായി കൂടുതൽ അടുപ്പം ഉണ്ടാക്കും . എന്നു കരുതി കാൽപാദങ്ങൾക്ക് മുറിവോ അസ്വസ്ഥതയോ ഉണ്ടാക്കുംവിധം പരുപരുത്ത പ്രതലത്തിലൂടെ ചെരിപ്പില്ലാതെ നടക്കുകയുമരുത്.

Viral News

Read more topics: footware, walking ,barefoot,legs
English summary
footware walking barefoot
topbanner

More News from this section

Subscribe by Email