Tuesday October 15th, 2019 - 7:01:am
topbanner

ഭക്ഷ്യവിഷബാധ വന്നാല്‍ ശ്രദ്ധിക്കേണ്ടത്

Anusha Aroli
ഭക്ഷ്യവിഷബാധ വന്നാല്‍ ശ്രദ്ധിക്കേണ്ടത്

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് ഫുഡ് പോയിസണിങ്ങ് അഥവാ ഭക്ഷ്യ വിഷബാധ. പ്രത്യേകിച്ചും ദൂരെ യാത്ര പോകുന്നവരെ. ഭക്ഷ്യ വിഷബാധ ചില സമയങ്ങളില്‍ മരണത്തിന് വരെ കാരണമായേക്കാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍.. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, എന്നിവ നേരിട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടേണ്ടതാണ്.

ഭക്ഷ്യവിഷബാധ വന്നാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക.. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് ആശ്വാസമേകും. ഉലുവ വെള്ളം കുടിക്കുന്നത്‌ നല്ലതാണെന്നാണ്‌ പഴമക്കാരുടെ പക്ഷം. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്.

അസുഖം മാറിയാല്‍ വലിച്ച് വാരി തിന്നാതിരിക്കാന്‍ ശ്രമിക്കുക. വിശ്രമവും ലളിതമായ ഭക്ഷണവും കഴിക്കുക. ഛര്‍ദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും ശരീരത്തില്‍ നിര്‍ജലീകരണം നടന്നിരിക്കും. ഇത് ഒഴിവാക്കാന്‍ ഒ.ആര്‍.എസ് ഉപയോഗിക്കാം ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ഒരിക്കല്‍ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിക്കുന്നത്‌ ഭക്ഷ്യവിഷബാധയ്ക്കും അസുഖങ്ങള്‍ക്കും കാരണമാവുന്നു.

Read more topics: food poison, food infection
English summary
food poison food infection
topbanner

More News from this section

Subscribe by Email