Tuesday October 22nd, 2019 - 2:21:pm
topbanner

മുളച്ച ഉരുളകിഴങ്ങ് കഴിക്കാമോ ?

princy
മുളച്ച ഉരുളകിഴങ്ങ് കഴിക്കാമോ ?

ഉരുളക്കിഴങ്ങ് പ്രിയമില്ലാത്തവർ കുറവായിരിക്കും. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പല വിധത്തിൽ പാചകം ചെയ്യാറുമുണ്ട്. എന്നാൽ മുളച്ചഉരുളക്കിഴങ്ങ് കഴിക്കാൻ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മുളപൊട്ടിയത് വകവയ്ക്കാതെ കറിക്കുപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇവ ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതുപോലെ ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.എന്നാല്‍ ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണം എന്നും വാദമുണ്ട് .ഇത് വിഷമല്ലെങ്കിലും സൂര്യപ്രകാശത്തില്‍ ഈ സൊളാനൈന്‍ എന്ന ഗ്ലൈക്കോആല്‍ക്കലൈഡ് ആയി മാറുന്നു.

ഇത് കൂടുതല്‍ കഴിക്കുന്നത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാരടക്കം നിർദ്ദേശിക്കുന്നത്.

Read more topics: Potatoes, eating, possibilities
English summary
eating possibilities of Germinated Potatoes
topbanner

More News from this section

Subscribe by Email