Monday June 1st, 2020 - 7:14:am

ഭക്ഷണനിയന്ത്രണം ലൈംഗീക താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍

Anusha Aroli
ഭക്ഷണനിയന്ത്രണം ലൈംഗീക താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍

അമിതഭാരം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. സാധാരണ അമിതഭാരത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗമായാണ് ഡയറ്റിങ്ങിനെ മിക്കവരും കാണുന്നത് എന്നാല്‍ ഭാരം കുറയുക മാത്രമല്ല ഡയറ്റ് കണ്‍ട്രോളിങ് കൊണ്ടുള്ളത്. നിങ്ങളുടെ ലൈംഗീക താല്‍പര്യവും ഉത്സാഹവും ഇതു വഴി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലുധിയാനയിലുള്ള പെനിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ഇത്തരമൊരു പഠനം നടത്തിയത്. രസകരമായ ചില കാര്യങ്ങളാണ് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഡയറ്റിങ് ചെയ്യുന്നതുകൊണ്ട് ശരീരഭാരം കുറയുക മാത്രമല്ല മാനസികോന്മേഷം ഉണ്ടാകാനും അതൊടൊപ്പം ലൈംഗീക താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായികുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണിവര്‍.

ഗവേഷണത്തിന്റെ ഭാഗമായി ആരോഗ്യവാന്മാരായ 218 ഓളം ചെറുപ്പക്കാരുടെ ആഹാരക്രമം രണ്ട് വര്‍ഷത്തോളം ഗവേഷകര്‍ വിശകലനം ചെയ്തു.ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു ഗ്രൂപ്പിനോട് അവരുടെ കലോറി 25 ശതമാനമെങ്കിലും കുറയാവുന്ന രാതിയില്‍ ഭക്ഷണശീലം പുനക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത ഗ്രൂപ്പിനോട് സ്ഥിരമായ ഡയറ്റ് തന്നെ തുടരാനും ആവശ്യപ്പെട്ടു. രണ്ട് ഗ്രൂപ്പുകളെയും താരതമ്യം ചെയ്തപ്പോള്‍ ഭക്ഷണനിയന്ത്രണം ഏര്‍പ്പെടുത്തിയ ഗ്രൂപ്പിന് ലൈംഗീകശേഷിയും ലൈംഗീകതാല്‍പര്യവും വര്‍ദ്ധിച്ചതായി കണ്ടെത്തി. കോര്‍ബി മാര്‍ട്ടിനാണ് പഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. സയന്‍സ്അലേര്‍ട്ട്‌ഡോട്ട്‌കോം എന്ന വെബ്‌സൈറ്റാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കലോറി കുറഞ്ഞതോടെ ഇവര്‍ക്ക് ഭാരം കുറയുകയും നല്ല ഉറക്കം ലഭിക്കുകയുമുണ്ടായി. അമിതഭാരമുണ്ടായിരുന്നവര്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഇവര്‍ക്ക് ഭാരം കുറയുകയും ലൈംഗീകവിഷയങ്ങളില്‍ കൂടുതല്‍ ആക്ടീവാകാനും സാധിച്ചു.

Read more topics: sex,dieting,healthy sex life
English summary
eating dieting healthy sex life
topbanner

More News from this section

Subscribe by Email