Thursday December 12th, 2019 - 6:51:am
topbanner

'പുതപ്പിന് അടിയില്‍ കൂടി കത്തി വെച്ച് ഞാന്‍ അവന്റെ കഴുത്തു അറുത്തു; എല്ലാ അമ്മമാര്‍ക്കും വേണ്ടി ഞാനത് ചെയ്തു ; സ്വന്തം മകനെ കൊല്ലേണ്ടിവന്ന അമ്മയെ കുറിച്ച് ഡോ കലാ മോഹന്റെ കുറിപ്പ്

suji
 'പുതപ്പിന് അടിയില്‍ കൂടി കത്തി വെച്ച് ഞാന്‍ അവന്റെ കഴുത്തു അറുത്തു; എല്ലാ അമ്മമാര്‍ക്കും വേണ്ടി ഞാനത് ചെയ്തു ; സ്വന്തം മകനെ കൊല്ലേണ്ടിവന്ന അമ്മയെ കുറിച്ച് ഡോ കലാ മോഹന്റെ കുറിപ്പ്

മയക്കു മരുന്നിന് അടിമപ്പെട്ട മകനു വേണ്ടി സകല വാതിലുകളും ആ അമ്മ മുട്ടിയിരുന്നു. എന്നാല്‍ ഒന്നിനും സാധിക്കാതെ വന്നതോടെ നൊന്ത് പ്രസവിച്ച സ്വന്തം മകനെ തന്റെ കൈകൊണ്ട് കൊന്നു കളയേണ്ടി വന്നു ആ അമ്മയ്ക്ക്. കൊല്ലം നഗരത്തിലെ അമ്മച്ചിവീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകവും അതിലേക്ക് നയിച്ച വസ്തുതകളും ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിക്കൊണ്ട് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റായ കലാമോഹന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നമ്മുടെ കുട്ടികള്‍ നശിച്ചതിനു ശേഷമേ നാം പ്രതികരിക്കുന്നുള്ളുവെന്നും ഒരു ദുരന്തം വരാന്‍ കാത്തിരിക്കുന്നു പ്രതികരണം ഉണരാന്‍ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

''അവനിപ്പോ കുത്തിവെയ്ക്കുന്നതൊക്കെ കൂടുതലാ ..എന്റെ കുഞ്ഞിനെ ഒന്ന് രക്ഷിക്കാന്‍ വല്ല മാര്‍ഗ്ഗം ഉണ്ടോ..''

ഈ അമ്മയുടെ ചോദ്യം , എനിക്ക് ആരുടെ മുന്നിലാണ് വെക്കേണ്ടത് എന്ന് അറിയില്ല..

അതിനാല്‍ ഇവിടെ...കുറിയ്ക്കുന്നു..

Justice for our kids ##

അവര്‍ നശിച്ചതിനു ശേഷം മാത്രമേ നമ്മള്‍ പ്രതികരിക്കുന്നുള്ളു..

ഒരു ദുരന്തം വരാന്‍ കാത്തിരിക്കുന്നു, പ്രതികരണം ഉണരാന്‍..

ഇന്നത്തെ ഈ അമ്മയുടെ ചോദ്യം ചോദിച്ചു, വര്ഷങ്ങള്ക്കു മുന്‍പ് ഒരു 'അമ്മ മുട്ടാത്ത വാതിലുകള്‍ ഇല്ല..അവസാനം നൊന്ത് പ്രസവിച്ച മോനെ സ്വന്തം കൈ കൊണ്ട് കൊന്നു കളയേണ്ടി വന്നു.. ആ അമ്മയ്ക്ക്,,.

മുന്‍പ് ഞാന്‍ എഴുതിയതാണ് പലവട്ടം ഫേസ്ബുക്കില്‍..

ഡിസി പുറത്തിറക്കിയ എന്റെ കൗണ്‍സലിംഗ് ഡയറിയില്‍ ഉണ്ട് ഈ കേസ്..

കൊല്ലം നഗരത്തിലെ'' അമ്മച്ചിവീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കൊലപാതകം .

സ്വന്തം മകന്റെ കഴുത്തു അറുത്തു കൊന്ന ആ അമ്മയോട് , അവരെ അറസ്റ്റ് ചെയ്തു ജയിലില്‍ കൊണ്ട് വന്ന മണിക്കൂറിനുള്ളില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായി..ഞാനന്ന് ഫ്രീലാന്‍സിങ് ചെയ്യുമായിരുന്നു...

Shajahan Firoz

ഷാജഹാന്‍ ഫിറോസ് dysp

എന്നെ സഹായിച്ചു.ഇപ്പോള്‍ അദ്ദേഹം റിട്ടയര്‍ ആയി...

പേര് വെയ്ക്കാന്‍ കാരണം , ഇതൊരു കെട്ടുകഥയല്ല എന്നഅറിയിക്കാനാണ്..

കൊല്ലം അമ്മച്ചി വീട് മാനസികാരോഗ്യ ആശുപത്രിയിലാണ് സംഭവം നടന്നത്..

നാലാം ക്ലാസ് കഷ്ടിച്ചു പാസ്സായ ഒരു അമ്മയും അച്ഛനും..അരുണിനെ പോലെ ഒരു മിടുക്കന്‍ മകന്‍ എങ്ങനെ ഉണ്ടായി എന്ന് എല്ലാരും ചോദിക്കുമായിരുന്നു..

അവന്റെ മൂത്ത സഹോദരനും മിടുക്കന്‍ ആയിരുന്നില്ല..

സ്‌കൂളിലെ അദ്ധ്യാപകര്‍ അമ്മയെ വിളിപ്പിച്ചു പറഞ്ഞു..'' ഈ കുട്ടി വലിയ നിലയില്‍ എത്തും,,അവനെ നിങ്ങള്‍ എത്ര വരെ പഠിപ്പിക്കാമോ അത്രയും പഠിപ്പിക്കണം...''

'അമ്മ തയ്യല്‍ ജോലി ചെയ്തു, അച്ഛന്‍ പറ്റുന്ന ജോലിയ്‌ക്കൊക്കെ പോയി..സഹോദരനും തൊഴിലെടുത്തു..

അവന്‍ , അരുണ്‍ ആയിരുന്നു ആ മൂന്നുപേരുടെയും സ്വപ്നം..

''അവനെന്നെ പിടിച്ചിരുത്തി ഇംഗ്ലീഷ് പഠിപ്പിക്കും..'' ജയിലില്‍ വെച്ചു കൊല നടന്നു മണിക്കൂറിനുള്ളില്‍ , അവര്‍ അന്നേരവും അത് പറയുമ്പോ വാക്കുകളില്‍ അഭിമാനം ..

അവനെ കൊന്നിട്ട് അവര്‍ സ്വയം നിയമത്തിനു കീഴടങ്ങുക ആയിരുന്നു..

വര്ഷം ഇത്രയും കഴിഞ്ഞിട്ടും എനിക്കാ രംഗങ്ങള്‍ ഒക്കെ അത്ര ഓര്‍മ്മയില്‍ ഉണ്ട്.

ചെസ്സ് കളിയിലും അവന്‍ മിടുക്കനായിരുന്നു..

ബന്ധുക്കള്‍ക്ക് , നാട്ടുകാര്‍ക്ക് ഒക്കെ പ്രിയപ്പെട്ടവന്‍ ആയിരുന്ന അവന്‍ പ്ലസ് ടു വിനു നല്ല മാര്‍ക്കോടെ പാസ്സായി..

ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി.

''അവന്റെ കണ്ണ് ചിമ്മിയാല്‍ എനിക്കറിയാം.എന്താണ് എന്ന്.'

അമ്മമാര്‍ അങ്ങനല്ലേ..മക്കളുടെ ഏത് മാറ്റവും അവര്‍ അറിയും..

അത് കൊണ്ട് തന്നെ മകന് വന്നു ചേര്‍ന്ന മാറ്റങ്ങള്‍ അവര്‍ ആദ്യമേ അറിഞ്ഞു..

''അവന്റെ കണ്ണില്‍ അന്ന് വരെ കണ്ടിരുന്ന ശാന്തത പോയി..എന്തിനു ഇതിനു ദേഷ്യം..കാശു കൊടുത്തില്ല എങ്കില്‍ വഴക്ക് ..വീട്ടിലെ ബുദ്ധിമുട്ടു അറിഞ്ഞു വളര്‍ന്ന മോനല്ലതായി അവന്‍..''

വിദ്യാഭ്യാസം കുറഞ്ഞ പാവം ഒരു 'അമ്മ..അവര്‍ക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ അറിയത്തില്ല..പക്ഷെ മകന്റെ ജീവിതത്തിന്റെ പ്രശ്‌നമാണ് , തന്റെ ജീവന്റെ പ്രശ്‌നം..

അവര്‍ നല്ല വ്യക്തതയോടെ അന്ന് കൊല്ലത്തു ഉണ്ടായിരുന്ന SP യോട് നേരിട്ട് ചെന്ന് പറഞ്ഞു..അറിയാവുന്നതൊക്കെ , കരഞ്ഞു പറഞ്ഞു..

''എന്റെ മോന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട്..

അവനു അത് കിട്ടുന്ന സ്ഥലങ്ങള്‍ എനിക്കറിയാം,..എന്റെ കുഞ്ഞിനെ രക്ഷിക്കണേ..''

എത്രയോ പരാതികള്‍..

ആ അമ്മയുടെ പരാതി അതില്‍ ഒന്ന്,..

കോളേജില്‍ നിന്നും അവനെ പോലെ ഒരു വ്യക്തി പുറത്താക്കുക എന്നൊക്കെ ചിന്തകള്‍ക്ക് അതീതം.

നാട്ടുകാര്‍ക്ക് അവനൊരു സ്ത്രീലമ്പടന്‍ ആകുക എന്നത് വിശ്വസിക്കാന്‍ വയ്യ..

ക്രിസ്ടി ഡോക്ടര്‍ ടെ ചികിത്സയില്‍ അവനെ പലപ്പോഴും അമ്മച്ചി വീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

അന്ന് , അവനെ ഇല്ലാതാകേണ്ടി വന്ന ആ ദിവസം..

വല്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അവന്‍..

അച്ഛനെയും സഹോദരനെയും ഉപദ്രവിച്ചു..

പിടിച്ചു കെട്ടി ആശുപത്രിയില്‍ എത്തിച്ചു..

''ഞാന്‍ ഓര്‍ത്തു , ഇനി അവന്‍ വേണ്ട..ഇങ്ങനെ പോയാല്‍ അവനെ മറ്റാരെങ്കിലും കൊല്ലും..അത് എനിക്ക് താങ്ങാന്‍ ആകില്ല..എന്റെ മോനല്ലേ..ഞാന്‍ പ്രസവിച്ച എന്റെ മോന്‍..ഞാന്‍ തന്നെ അത് ചെയ്യാം..'

ശാന്തമായ ഭാവത്തില്‍ അവര്‍ ഈ കഥകളൊക്കെ എന്നോട് പറയുക ആയിരുന്നു..

ശ്വാസം അടക്കി പിടിച്ചു ഞാനും അവിടെ ഉള്ള പോലീസ്‌കാരികളും കേള്‍ക്കുകയും.

'' ഉച്ച കഴിഞ്ഞു ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി..മാര്‍ക്കറ്റില്‍ വന്നു കറിക്കത്തി വാങ്ങി.

ആശുപത്രിയില്‍ ചെല്ലുമ്പോ അവന്റെ അച്ഛന്‍ തളര്‍ന്നു മുന്നിലത്തെ ബെഞ്ചില്‍ ഇരുന്നു മയങ്ങുന്നു. മോനെ അകത്തെ കട്ടിലില്‍ കാലും കയ്യും കെട്ടി മരുന്ന് കൊടുത്തു ഉറക്കി കിടത്തിയിരിക്കുന്നു..

ഉറങ്ങുന്ന മോനെ കുറേ നേരം നോക്കി..

ശബ്ദമില്ലാതെ കുറെ കരഞ്ഞു..നെഞ്ച് പൊട്ടുക ആയിരുന്നു..പക്ഷെ എനിക്കത് ചെയ്‌തേ പറ്റു..

അവസാനമായി അവന്റെ നെറുകയില്‍ ഉമ്മ കൊടുത്തു..

പുതപ്പിന് അടിയില്‍ കൂടി കത്തി വെച്ച് ഞാന്‍ അവന്റെ കഴുത്തു അറുത്തു,''

ഒരു തുള്ളി കണ്ണുനീര് വരാതെ അവര്‍ എന്നെ നോക്കി പറഞ്ഞു നിര്‍ത്തി..

എന്നെ നോക്കി കൊണ്ടിരിക്കുക ആണെങ്കിലും അവര്‍ എന്നെ കാണുക അല്ല എന്നെനിക്കു അറിയാം..

ആരെയും,, ഒന്നും ,,അവര്‍ അറിയുന്നില്ല.

ഇറങ്ങും മുന്‍പ് എന്തൊക്കെയോ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ നിരത്തി ..

പോകാന്‍ തിരിഞ്ഞ എന്നോട് ഒരു കാര്യം കൂടി , വിട്ടു പോയ ഒരു കാര്യം..

ലോകത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടി അവര്‍ പറഞ്ഞു..

അമ്മയെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തുന്ന മകന്‍..

എല്ലാ അമ്മമാര്‍ക്കും വേണ്ടി ഞാനത് ചെയ്തു....

ഇനിയും ആവര്‍ത്തിക്കരുത്...

അവര്‍ പിറുപുറുത്തുകൊണ്ടേ ഇരുന്നു...

ഈ ഒരു സംഭവം എന്റെ മനസ്സില്‍ എന്നും നീറ്റലായിന്നു..കൊല്ലം ജില്ലയില്‍,

തീര ദേശ ഭാഗത്തുള്ള ഒരു സ്‌കൂളില്‍ ജോലിക്കു പ്രവേശിക്കുമ്പോ പലരും സൂചന തന്നത് ഒന്നായിരുന്നു.,.

''അവിടെ പോയി നന്നാക്കാന്‍ നിക്കേണ്ട..അവിടത്തെ കുട്ടികള്‍ മറ്റൊരു തലമാണ്''

ആദ്യത്തെ ക്ലാസ്സില്‍ തന്നെ എനിക്കത് ബോധ്യമായി..

മുന്‍വശത്തെ ഇരുന്ന കുറെ ആണ്‍കുട്ടികള്‍..

16 17 വയസ്സ് മാത്രമുള്ളവര്‍..

പക്ഷെ ഇന്നേവരെ ഒരു സ്ഥലത്തു നിന്നും നേരിടാത്ത നോട്ടവും ഭാവവും..

എന്റെ ബാഗ് ഞാന്‍ അവിടെ വെച്ചു..മുന്നിലത്തെ ഡെസ്‌കില്‍..

ഒരുവന്റെ കൈ അതിലേക്കു പോകുന്നത് കണ്ടു പെട്ടന്നു അതെടുത്തു ഞാന്‍ മാറ്റി.

''വേണ്ടായിരുന്നു ടീച്ചറെ..ബാഗ് എങ്കില്‍ ബാഗ് അവനതും കെട്ടിപിടിച്ചു ഇരുന്നേനെ,,''

എന്റെ ഇന്നേവരെ ഉള്ള ഒരു ഔദ്യോഗിക ജീവിതത്തിലും നേരിടാത്ത നിമിഷം.

സങ്കടം , കരച്ചില്‍ ഒക്കെ വന്നു..

പ്രിന്‍സിപ്പല്‍ ഒരു ലേഡി ആയിരുന്നു..

അവര് എനിക്ക് പൊട്ടിയ ഗ്ലാസ് ചില്ലകള്‍ കാണിച്ചു തന്നു..

പല അക്രമങ്ങളും ചൂണ്ടി കാട്ടി..

നില്കണമെങ്കില്‍ കണ്ടില്ല കേട്ടില്ല എന്ന് വെയ്ക്കുക..

എനിക്കത് ഉള്‍കൊള്ളാന്‍ ആയില്ല.

എന്റെ കൗണ്‍സിലര്‍ പോസ്റ്റ് എന്താണ്..!എന്തിനാണ്???

അടുത്ത ദിവസങ്ങളില്‍ എനിക്ക് കിട്ടിയ ക്ലാസ്സിലൊക്കെ ചില്ലറ പ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ നോക്കിയെങ്കിലും ഒന്നും പരിധിവിട്ടില്ല.

കണ്ണെഴുതി വരുന്ന കുറച്ച ആണ്‍കുട്ടികള്‍..

അവരായിരുന്നു , എന്നോട് പറഞ്ഞത് കഞ്ചാവ് അവരുടെ കുടുംബ ബിസിനസ്സ് ആണ്..അച്ഛനും കൊച്ചച്ഛനും ചെയ്യുന്നത്..പിന്നെങ്ങനെ അവര്‍ക്ക് മാറാന്‍ ആകും എന്ന്..''

അതില്‍ ഒരാളോട് ഞാന്‍ ഇടയ്ക്ക് നന്നായി മുഷിയേണ്ടി വന്നു..

ആ ദിവസം , അവിടെ പരീക്ഷ ആയിരുന്നു..അധികം ആരുമില്ല.

ഉച്ച കഴിഞ്ഞ ഓരോത്തര്‍ ആയിട്ട് കൗണ്‍സിലിങ് റൂമില്‍ എത്തണം എന്ന് ഞാന്‍ പറഞ്ഞു.

എനിക്ക് തന്ന മുറി ,പുതിയ കെട്ടിടത്തിന്റെ അറ്റത്..

ജോയിന്‍ ചെയ്ത അധികം ആയിട്ടില്ല..എന്റെ കയ്യില്‍ ആരുടെയും ഫോണ്‍ നമ്പര്‍ ഇല്ല.

കണ്ണെഴുതി വരുന്ന നീളമുള്ള പയ്യന്‍ വന്നു മുന്നിലിരുന്നു..

ചോദിച്ചതിനൊക്കെ മര്യാദയ്ക്ക് ഉത്തരം പറഞ്ഞു..

അന്നേരം അവന്റെ മുഖത്തു ശാന്തത അല്ലാതെ എനിക്ക് ഒന്നും തോന്നിയതുമില്ല.

രാവിലെ മുതല്‍ മയങ്ങി ഇരിക്കുന്ന ഒരു പറ്റം വിദ്യാര്‍ഥികളെ മേയ്‌ക്കേണ്ടി വരുന്ന അദ്ധ്യാപകരുടെ സങ്കടടങ്ങള്‍ ഉളപ്പടെ ഞാന്‍ അവനോടു പലതും പറഞ്ഞു.

ഒക്കെ അവന്‍ മൂളികേട്ടു..

ഇറങ്ങും മുന്‍പ് എന്നെ നോക്കി ചിരിച്ചപ്പോ...ആ മുഖത്തു എനിക്കെന്തോ ഒരു പന്തികേട് തോന്നി.

പുറത്തു നിന്നും ഓടാമ്പല്‍ വീഴുമ്പോ എനിക്ക് അറിയില്ലായിരുന്നു എന്ത് വേണമെന്നു..

അവന്‍ എന്നെ ആ മുറിയില്‍ പൂട്ടി പോയി എന്ന് തിരിച്ചറിഞ്ഞ നിമിഷം..

എന്റെ കയ്യില്‍ ഒരാളുടെ പോലും നമ്പര്‍ ഇല്ല എന്ന തിരിച്ചറിവ്..

ഈ പ്രശനം പോലും നിര്‍വികാരതയോടെ കേട്ടിരിക്കാന്‍ മാത്രമേ സ്‌കൂള്‍ അധികൃതര്‍ക്ക് ആയുള്ളൂ..അവര്‍ക്കു പറയാന്‍ കഥകള്‍ ഇതിലും ഏറെ..

അവര്‍ ആരോടാണ് പരാതി പെടേണ്ടത്..?

ആരാണ് ഇതിനൊക്കെ പ്രതിവിധി തരേണ്ടത്..

ഓരോ അമ്മമമാരും വന്നു പറയുന്ന ഓരോ കഥകള്‍..

ഇന്ന് മറ്റൊരാളുടെ വീട്ടില്‍ നടക്കുന്നത് നാളെ നമ്മുടെ ഓരോത്തരുടേം വീട്ടില്‍ ആകും..

കഞ്ചാവൊക്കെ വളരെ നിസ്സാരം..

എത്രയോ വീര്യമുള്ളത് ഇറങ്ങി കഴിഞ്ഞു..എല്ലാം എല്ലാവര്ക്കും അറിയാം..

കിട്ടുന്ന സ്ഥലങ്ങള്‍ വരെ അറിയാം.

എല്ലാര്ക്കും ഉള്ള പേടി എനിക്കുമുള്ളത് കൊണ്ട് ഞാനും ഇവിടെ നിര്‍ത്തുന്നു..

പരാതി പറഞ്ഞപ്പോള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയിലുണ്ട്..

ജീവിതം അപായപ്പെടുത്തരുത്..

സ്വന്തം കാര്യം നോക്ക് കൊച്ചേ''

എന്നാലും ആഗ്രഹിച്ചു പോകുന്നു,,ഒരു മാറ്റം ഉണ്ടാകേണ്ടതില്ലേ.?

എന്തെന്ത് മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നറിയില്ല.ഉള്‍ക്കാഴ്ച

ഇല്ലാത്ത കുട്ടികള്‍ക്ക് എന്ത് കൗണ്‍സിലിങ് ?

മയങ്ങി ഇരിക്കുന്ന അവരോടു അദ്ധ്യാപകര്‍ എങ്ങനെ ഇടപെടണം,.?

PTA മീറ്റിംഗില്‍ പങ്കെടുക്കാന്‍ സമയമില്ലാത്ത മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്ന് കൂടി പറയട്ടെ :,

നമ്മുടെ സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷിതമല്ല.. നമ്മുടെ മക്കളും..

കേരളത്തില്‍

ഓരോ സ്‌കൂളിനും അടുത്ത് ഇത്തരം ബിസിനസ് നടത്താനായി മാഫിയ സജീവം ആണ്..

എന്നെ പോലെ ഈ മേഖലയില്‍ ഉള്ള പലര്‍ക്കും പല അനുഭവങ്ങളും..ഇത്തരത്തിലുണ്ട്..

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന

ഇതിന്റെ പിന്നിലെ റാക്കറ്റ് എത്ര ശക്തമെന്നും അറിയാം.

തൊട്ടു കഴിഞ്ഞാല്‍, അന്തര്‌സംസ്ഥാനം വിട്ടു പോയാലും നീണ്ടു കിടക്കുന്ന നിരയാണെന്നും അറിയാം..

വീട്ടിലെ ചുറ്റുപാടല്ല..

കൂട്ടുകെട്ടാണ് ഇന്ന് പലപ്പോഴും വില്ലന്‍.

ഡല്‍ഹി കേസും സൗമ്യ കേസും ഒക്കെ ആവര്‍ത്തിക്കാതെ ഇരിക്കാനെങ്കിലും.എന്തെങ്കിലും ഒരു അനക്കം ..?

എവിടെ എങ്കിലും.വേണ്ടേ..?

ഇപ്പോള്‍ ഇതാ വാളയാര്‍ കേസും......

നാളെ????? ?

സ്‌കൂളുകളില്‍ കൗണ്‍സലിംഗ് പോസ്റ്റ് എന്നാല്‍ പലപ്പോഴും ലീവ് എടുക്കുന്ന അധ്യാപകര്‍ക്കു പകരം കുട്ടികളെ അടക്കി നിര്‍ത്താനുള്ള ഉപാധി മാത്രമാകുന്നു...

അവര്‍ക്ക് അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അത്തരം തടസ്സങ്ങള്‍, സങ്കടങ്ങള്‍ ഏറെ അറിയാം..

സ്‌കൂള്‍ കൗണ്‍സലിംഗ്, പലപ്പോഴും നിരാശയാണ് ഫലം...

 

English summary
dr kala mohan write up about her counseling experience
topbanner

More News from this section

Subscribe by Email