Wednesday November 20th, 2019 - 1:10:pm
topbanner

മൂഡ് പോയോ? ശ്വസനം കൃത്യമാക്കുന്ന പ്രാണായാമം ചെയ്യൂ

suji
മൂഡ് പോയോ? ശ്വസനം കൃത്യമാക്കുന്ന പ്രാണായാമം ചെയ്യൂ

യോഗയിലെ സുപ്രധാനമായ ഏടാണ് പ്രാണായാമം. ശരിയായ രീതിയില്‍ ശ്വാസം എടുക്കാത്തതാണ് ഇന്ത്യക്കാരുടെ പ്രധാന പ്രശ്‌നമെന്ന് അറിവുള്ള കാര്യമാണ്. ശ്വാസം ആവശ്യത്തിന് ഉള്ളിലേക്ക് എത്തുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൃത്യമായി ശ്വാസം വലിക്കുന്നത് വഴി തലച്ചോറിന് ഗുണം ലഭിക്കുന്നതിന് പുറമെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദീര്‍ഘമായ ശ്വാസം എടുക്കുമ്പോള്‍ ഓക്‌സിജന്‍ ശരീരത്തിലേക്ക് ഒഴുകിയെത്തും. ചിന്തകളെ മെച്ചപ്പെടുത്താനും വഴിയൊരുക്കും.

മസിലുകളെ റിലാക്‌സ് ചെയ്യിക്കാനും, സമ്മര്‍ദം മൂലം ശരീരത്തിന് നേരിടുന്ന ശോഷണങ്ങളെ തടയാനും ഈ ശ്വസനക്രിയ സഹായിക്കും. ശരിയായ ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ ശരീരത്തിലെ ദോഷകരമായ വസ്തുക്കള്‍ പുറത്തേക്ക് പോകുന്നുണ്ട്. തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ കിട്ടുന്നതോടെ മൂഡ് ഉണരും, മുന്നിലുള്ള പ്രശ്‌നങ്ങളെ സുഗമമായി നേരിടുകയും ചെയ്യും.

മനസ്സ് ഉണര്‍ന്നാല്‍ ഹാപ്പി ഹോര്‍മോണായ സെറോടോട്ടിനാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. വേദനകളെ അകറ്റാനും, രതിമൂര്‍ച്ഛ മെച്ചപ്പെടുത്താനും, സ്റ്റാമിന കൂട്ടാനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈ ശ്വസനക്രിയ ഗുണകരമാണ്.

 

Read more topics: pranayamam , health
English summary
do pranayamam good for health
topbanner

More News from this section

Subscribe by Email