Sunday August 25th, 2019 - 7:23:pm
topbanner
topbanner

എന്തൊക്കെ കഴിച്ചിട്ടും വിശപ്പ്‌ പൂര്‍ണമായും മാറിയില്ലേ.. എങ്കില്‍ വില്ലന്‍ ഇവനാണ്

Anusha Aroli
എന്തൊക്കെ കഴിച്ചിട്ടും വിശപ്പ്‌ പൂര്‍ണമായും മാറിയില്ലേ.. എങ്കില്‍ വില്ലന്‍ ഇവനാണ്

വിശപ്പകറ്റാന്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ടും വയര്‍ നിറയാത്ത അവസ്ഥ തോന്നുന്നുണ്ടോ ? എങ്കില്‍ വില്ലന്‍ നിങ്ങള്‍ കഴിക്കുന്ന ജങ്ക് ഫുഡ്തന്നെ.ജങ്ക് ഫുഡ് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല എന്ന് നമുക്കറിയാം എങ്കിലും കഴിക്കാതിരുക്കുന്നത് എങ്ങിനെ അല്ലേ.

ഒരു പാക്കറ്റ് ചിപ്സോ ഒരു പാക്കറ്റ് പോപ്‌കോണോ കഴിച്ചാല്‍ ഒരിക്കലും അത് വിശപ്പകറ്റില്ല. കഴിക്കുമ്പോള്‍ രുചി തോന്നിയാലും യാതൊരു ഗുണങ്ങളും ഉള്ളതല്ല ജങ്ക് ഫുഡുകള്‍.

പോഷകം, ഫൈബര്‍ എന്നിവ തീരെ ഇല്ലാത്ത ഒന്നാണ് ജങ്ക് ഫുഡ്. ശരീരത്തിന് ആവശ്യമുള്ള പോഷകം ലഭിക്കാത്തപ്പോള്‍ സ്വാഭാവികമായും വിശപ്പ്‌ വീണ്ടും തലപൊക്കും. ഇത് വീണ്ടും ഹങ്കര്‍ സിഗ്നലുകള്‍ അയക്കാന്‍ കാരണമാകും. ഫലമോ നമ്മള്‍ കൂടുതല്‍ ആഹാരം കഴിക്കും. ഇത് വണ്ണം കൂട്ടുകയും ചെയ്യും. ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തെ വരെ തകരാറിലാക്കാന്‍ ഇത് കാരണമാകും. ട്രൈഗ്ലിസറൈഡ്സ്, ഷുഗര്‍ എന്നിവ ആവശ്യം പോലെ അടങ്ങിയതാണ് ജങ്ക് ഫുഡ്. അതുകൊണ്ട് ഇനി അടുത്തവട്ടം വിശപ്പ് തോന്നിയാല്‍ ചിപ്സോ പോപ്‌കോണോ മറ്റോ കഴിച്ചു വിശപ്പടക്കാതെ മറ്റെന്തെങ്കിലും പോഷകസമ്പന്നമായ ആഹാരം കഴിച്ചുതുടങ്ങാം.

Read more topics: disadvantages,Junk foods,chips
English summary
disadvantages of Junk foods
topbanner

More News from this section

Subscribe by Email