Tuesday July 14th, 2020 - 6:20:am

തീ തുപ്പി കേരളം : സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്

princy
തീ തുപ്പി കേരളം : സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്

തിരുവനന്തപുരം: അസഹനീയമായ കനത്ത ചൂടാണ് കേരളത്തിൽ ദിനം പ്രതി ഉണ്ടാവുന്നത് . വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി ഉയരുവാനാണ് സാധ്യത. ഇത്തരം സാഹചര്യങ്ങളിൽ സൂര്യാഘാതമേൽക്കുവാനുള്ള സാധ്യതയും ഏറെയാണ് . അത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടേ മുൻകരുതലുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ ഇതൊക്കെയാണ്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്
-രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക .
-ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക.
-കാലുകള്‍ ഉയര്‍ത്തി വയ്ക്കുക.
-വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക.
-വെള്ളം /ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക.

സൂര്യാഘാതം ലക്ഷണങ്ങള്‍

-104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക .
-ചര്‍മ്മം വരണ്ടു പോവുക.
-ശ്വസനപ്രക്രിയ സാവധാനം ആകുക.
-മാനസിക പിരിമുറുക്കം
-തലവേദന
-മസില്‍പിടുത്തം
-കൃഷ്ണമണി വികാസം
-ക്ഷീണം
-ചുഴലി രോഗലക്ഷണങ്ങള്‍
-ബോധക്ഷയം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം പുറപ്പെടുവിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

-കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക.
-ദിവസത്തില്‍ എട്ടു ഗ്ലാസ് ശുദ്ധവെള്ളമെങ്കിലും കുടിക്കുക.
-ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുക.
-നിര്‍ജലീകരണം ഒഴിവാക്കാനായി ദാഹം തോന്നാതെ തന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുക.
-നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക.
-ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക .
-പുറംവാതില്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക.
ഒപ്പം ഇടക്കിടെ വിശ്രമിക്കുക.
-എല്ലാ പ്രവര്‍ത്തികളും ദിവസത്തിലെ ചൂട് കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക.
ശാരീരിക അധ്വാനമുള്ള ജോലികള്‍ ഉച്ചസമയത്ത് ചെയ്യാതിരിക്കുക. -
നിര്‍ജലീകരണത്തിന് കാരണമാകുന്നതിനാല്‍ കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക.
- കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് അഭികാമ്യം.
- സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ കുട ഉപയോഗിക്കുക. സണ്‍/കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍ നിന്ന് സംരക്ഷണം നല്‍കും

Read more topics: defense, against, sunburning
English summary
defense against sunburning
topbanner

More News from this section

Subscribe by Email