Monday June 1st, 2020 - 7:01:am

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആയൂർവേദ മെഡിക്കൽ കിറ്റ് നൽകാനൊരുങ്ങി പറശ്ശിനിക്കടവ് എം. വി. ആർ. ആയുർവേദ മെഡിക്കൽ കോളേജ്

NewsDesk
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആയൂർവേദ മെഡിക്കൽ കിറ്റ്  നൽകാനൊരുങ്ങി പറശ്ശിനിക്കടവ് എം. വി. ആർ. ആയുർവേദ മെഡിക്കൽ കോളേജ്

തളിപ്പറമ്പ: കോവിഡ് 19 യുടെ പശ്ചാത്തലത്തിൽ ആയൂർവേദ മെഡിക്കൽ കിറ്റ് നൽകാനൊരുങ്ങി പറശ്ശിനിക്കടവ് എം. വി. ആർ. ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്തൂർ നഗരസഭ പരിധിയിൽ പെട്ട 75 വയസ്സ് കഴിഞ്ഞവർക്കും കിടപ്പു രോഗികൾക്കും കോവിഡ് 19 നുമായി ബന്ധപ്പെട്ട് ഡോക്റ്റർമാരുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് ആയുർവേദ മെഡിക്കൽ കിറ്റ് നൽകുക.

കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളായ ദൂഷിവിഷാരി ഗുളിക, ആരോഗ്യ വർദ്ധിനി ഗുളിക, അഗസ്ത്യ രസായനം, ട-Balm ഓയിന്മെന്റ് ഷഡംഗ പാനീയ ചൂർണം, വീട്ടിൽ കൊതുക് നിവാരണത്തിന് പുകയ്ക്കുന്നതിനായി അപരാജിത ചൂർണം തുടങ്ങിയവയാണ് കിറ്റിലുള്ളത്.

ആദ്യഘട്ടത്തിൽ ആന്തൂർ മുൻസിപ്പാലിറ്റി പരിധിയിലാണ് ആയുർവേദ മെഡിക്കൽ കിറ്റ് വിതരണം നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രത്തിൽ വച്ചു പാപ്പിനിശേരി പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മെഡിക്കൽ കിറ്റ് നൽകുന്നതാണെന്നും ഡയറക്ടർ പ്രൊഫ: ഇ. കുഞ്ഞിരാമൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്.
ഫോൺ നമ്പർ.
അൻസാർ: 8943773836
പ്രജിത്ത് സി വി: 7510562323

English summary
covid 19- parassini mvr Ayurveda medical college medicine kit
topbanner

More News from this section

Subscribe by Email