Sunday August 25th, 2019 - 7:26:pm
topbanner
topbanner

കൃത്രിമ പാല്‍ യൂണിറ്റ് കണ്ടെത്തി ; പാലുണ്ടാക്കാന്‍ ചേര്‍ക്കുന്നത് ഷാംപൂവും വെള്ള പെയ്ന്റും ഗ്ലൂക്കോസ് പൗഡറും !

suji
കൃത്രിമ പാല്‍ യൂണിറ്റ് കണ്ടെത്തി ; പാലുണ്ടാക്കാന്‍ ചേര്‍ക്കുന്നത് ഷാംപൂവും വെള്ള പെയ്ന്റും ഗ്ലൂക്കോസ് പൗഡറും !

ഷാംപുവിനൊപ്പം വെള്ള പെയ്ന്റും ഗ്ലൂക്കോസ് പൗഡറും അല്‍പ്പം മാത്രം പാലും ചേര്‍ത്ത് തയാറാക്കുന്ന കൃത്രിമ പാല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന യൂണിറ്റ് കണ്ടെത്തി. മധ്യപ്രദശിലെ മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് കൃത്രിമ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയത്. ഇവിടെ വ്യാജമായി നിര്‍മിക്കുന്ന പാല്‍ മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ആണ് വിതരണം ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

30 ശതമാനം മാത്രം പാലും ബാക്കി ഷാംപുവും ഗ്ലൂക്കോസ് പൗഡറും വെള്ള പെയ്ന്റും ചേര്‍ത്താണ് കൃത്രിമ പാല്‍ നിര്‍മിക്കുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.

20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇത്തരത്തില്‍ പിടികൂടിയിട്ടുണ്ട്. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടി. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.

 

 

Read more topics: chemical milk, gang
English summary
chemical milk gang busted
topbanner

More News from this section

Subscribe by Email