Saturday August 24th, 2019 - 12:02:am
topbanner
topbanner

ജലദോഷമുള്ളപ്പോള്‍ അത്ര ശക്തമായി മൂക്ക് ചീറ്റേണ്ട

Anusha Aroli
ജലദോഷമുള്ളപ്പോള്‍ അത്ര ശക്തമായി മൂക്ക് ചീറ്റേണ്ട

ജലദോഷമോ മൂക്കടപ്പോ ഉള്ളപ്പോള്‍ ശക്തമായി മൂക്ക് ചീറ്റുന്നത് മിക്കവരുടെയും ശീലമാണ്. മൂക്ക് അടയുന്നത് തടയാനും മ്യൂക്കസ് (mucus ) പുറംതള്ളാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

വിര്‍ജീനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ശക്തമായി മൂക്ക് ചീറ്റുന്നത് സൈനസ് ഗ്രന്ഥികളിലേക്കു മ്യൂക്കസ് കടക്കാന്‍ കാരണമാകുമെന്നാണ്. മൂക്ക് ചീറ്റുമ്പോള്‍ അത് ഒരാളുടെ നേസല്‍ ക്യാവിറ്റിയിലേക്ക് കൂടുതല്‍ സമ്മർദം എത്തിക്കും. ഒരാളുടെ diastolic blood pressure നു തുല്യമാണിത്. സൈനസിലേക്കു മ്യൂക്കസ് കടക്കുന്നത്‌ ബാക്ടീരിയകളും വൈറസുകളും സൈനസ് ഗ്രന്ഥിയില്‍ പ്രവേശിച്ചു കൂടുതല്‍ അണുബാധകള്‍ ഉണ്ടാകുന്നതിനു കാരണമായേക്കാം.

ഇതിന് പരിഹാരമായി വിദഗ്ധര്‍ പറയുന്നത്, മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച് മറ്റേ ദ്വാരത്തിലൂടെ മൂക്ക് ചീറ്റുന്നതാണ് നല്ലതെന്നാണ്. ഇത് മൂക്കിന്റെ പാലത്തില്‍ അമിതസമ്മര്‍ദം ഉണ്ടാകാതെ നോക്കും.

Read more topics: blowing, nose, cold,harmful
English summary
blowing your nose when you have a cold can be harmful
topbanner

More News from this section

Subscribe by Email