Tuesday October 15th, 2019 - 7:03:am
topbanner

ജ്യൂസുകളില്‍ കേമൻ ഉരുളക്കിഴങ്ങ് ജ്യൂസ്

Anusha Aroli
ജ്യൂസുകളില്‍ കേമൻ ഉരുളക്കിഴങ്ങ് ജ്യൂസ്

മറ്റു ജ്യൂസുകള്‍ കുടിക്കുന്ന പോലെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാന്‍ സാധിക്കില്ല എന്നത് വാസ്തവം തന്നെ.ഇതിന്റെ രുചി നമുക്ക് പെട്ടെന്ന് ഇഷ്ടമാകില്ല എന്നത് തന്നെയാണ് അതിനുള്ള കാരണം. ഒരു ഒന്നോ രണ്ടോ സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിറ്റാമിന്‍ സിയുടെ കലവറയാണ് ഉരുളക്കിഴങ്ങ്.അതുകൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാന്‍ ഈ അളവുതന്നെ ധാരാളം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാനും ഉരുളക്കിഴങ്ങിനു സാധിക്കും.പാകം ചെയ്യാത്ത ഉരുളക്കിഴങ്ങിന്റെ സ്വാദ് പൊതുവേ നമുക്ക് ഇഷ്ടമാകാറില്ല.

മാത്രമല്ല ചിലര്‍ക്ക് ജ്യൂസ് കുടിച്ചാല്‍ ചര്‍ദ്ദിയും ഉണ്ടാകാം. എന്നാല്‍ കുറഞ്ഞ അളവില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാല്‍ അത് ദഹനം സുഗമമാക്കും. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്.അതിനാല്‍ മലബന്ധം തടയാനും ഉരുളക്കിഴങ്ങ് കൊണ്ട് ഗുണമുണ്ട്.സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് സഹായിയാണ്.കറുത്ത പാടുകള്‍ കുറയ്ക്കാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനുമെല്ലാം ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ സി സഹായിക്കും.

Read more topics: benifits,potato juice,health
English summary
benifits of potato juice
topbanner

More News from this section

Subscribe by Email