Thursday August 13th, 2020 - 11:42:pm

പുരുഷന്മാര്‍ക്കിഷ്ടം വലിയ നിതംബങ്ങളുള്ള സ്ത്രീകളെയോ...!!! ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ...

Anusha Aroli
പുരുഷന്മാര്‍ക്കിഷ്ടം വലിയ നിതംബങ്ങളുള്ള സ്ത്രീകളെയോ...!!! ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ...

ആകര്‍ഷകമായ നിതംബങ്ങള്‍ എതൊരു സ്ത്രീയുടെയും സ്വകാര്യ അഹങ്കാരമാണ് .ഈയിടെ പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ പ്രകാരം അവര്‍ ആഗ്രഹിക്കുന്നത് വലിയ നിതംബമുള്ള സ്ത്രീകളെയാണത്രേ!. മിക്ക പുരുഷന്മാര്‍ക്കും വലിയ നിതംബമുള്ള സ്ത്രീകളാണ് കൂടുതല്‍ ആകര്‍ഷകമായി കരുതുന്നത്. രൂപഭംഗിയില്ലാത്ത നിതംബം കാരണം വിഷമിക്കുന്നവര്‍ക്കായി ഇതാ ചില ടിപ്പുകള്‍...

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മീനെണ്ണ : മീനെണ്ണയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ നിതംബ ഭാഗത്തെ പേശികളും മറ്റും ഉറച്ചതാക്കാന്‍ സഹായിക്കുന്നു. മീനെണ്ണ ഒമേഗഫാറ്റി ആസിഡിന്റെ കലവറയാണ്. ഇവ നിതംബത്തിന്റെ വലിപ്പം കൂട്ടുന്നതിന് സഹായിക്കുന്നു. മീനെണ്ണ കഴിക്കുന്നതിനൊപ്പം ഹോട്ട് ഓയില്‍ മസാജും ഗുണം ചെയ്യും.

ഔഷധങ്ങള്‍ : ചില സസ്യങ്ങളും ഔഷധങ്ങളും രൂപഭംഗിയുള്ള നിതംബങ്ങള്‍ക്ക് സഹായിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് ഉലുവ. ഉലുവ തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. പിറ്റേദിവസം രാവിലെ ഈ വെള്ളം വെറും വയറ്റില്‍ കഴിക്കുക. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി ആകര്‍ഷകമായ നിതംബങ്ങള്‍ സ്വന്തമാക്കാം.

വറുത്തതും പൊരിച്ചതും ഒഴിവാക്കുക: വറുത്തതും പൊരിച്ചതും നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കില്ലെന്ന് ഓര്‍ക്കുക. മാത്രമല്ല അമിതവണ്ണത്തിനും കാരണമാകും. പകരം കലോറി കുറഞ്ഞ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

യോഗ: യോഗയിലെ പീജിയന്‍ പോസ് നിതംബത്തിന്റെ സൗന്ദര്യം കൂട്ടാന്‍ സഹായിക്കും. ഇതുവഴി ഈ ഭാഗത്തെ മസിലുകള്‍ക്ക് മുറുക്കം വരുത്താന്‍ സാധിക്കും.

ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുക : ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് നിങ്ങളെ ശരിയായ പോസ്ച്ചറില്‍ നില്‍ക്കുന്നതിനും നടക്കുന്നതിനും സഹായിക്കുന്നു. നിത്യേനേ ഹൈഹീല്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള പോസ്ച്ചര്‍ നിതംബങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നിക്കാന്‍ സഹായിക്കും. ഇനി ഹൈഹീല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഹീല്‍റൈസ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. കാല്‍വിരലുകളില്‍ നിന്ന്‌കൊണ്ട് ശരീരം ഉയര്‍ത്തുക. ഹൈഹീലില്‍ നില്‍ക്കുമ്പോഴുള്ളപോലെ നില്‍ക്കാന്‍ശ്രമിക്കുക. ഫലം ഉണ്ടാകും.

ഇടുപ്പളവ് കുറയ്ക്കുക : കൃത്യമായ വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും ഇടുപ്പിന്റെ വണ്ണം കുറയ്ക്കുക. വണ്ണം കുറഞ്ഞ ഇടുപ്പ് നിതംബം കൂടുതല്‍ തോന്നിക്കും.

English summary
benifits for increasing buttocks size
topbanner

More News from this section

Subscribe by Email