Thursday October 17th, 2019 - 1:37:pm
topbanner

അമ്മയുടെ കരുതലാണ് ഓരോ പൊതിച്ചോറും

Anusha Aroli
അമ്മയുടെ കരുതലാണ് ഓരോ പൊതിച്ചോറും

വാട്ടിയെടുത്ത വാഴയിലയില്‍ നല്ല കുത്തരിച്ചോറും തേങ്ങാച്ചമ്മന്തിയും മുട്ടപൊരിച്ചതും തോരനും അച്ചാറും, വേണമെങ്കിലൊരു മീന്‍ പൊരിച്ചതും... അമ്മ കെട്ടിത്തരുന്ന പൊതിച്ചോറിനേക്കാള്‍ സ്വാദ് വെറൊന്നിനുമുണ്ടാവില്ല അല്ലേ.. കാലം മാറിയപ്പോള്‍ പൊതിച്ചോര്‍ ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാം എന്നായി. പൊതിച്ചോര്‍ രുചിക്കപ്പുറം വളരെ ആരോഗ്യദായകംകൂടിയാണ്.. വാഴയിലയിലെ ഗുണങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലേക്കും പകരുന്നു എന്നതിനാലാണ് ഇത്..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാഴയിലയില്‍ പോളിഫീനോളുകള്‍, ക്ലോറോഫില്ല്, ലിഗ്നിന്‍, ഹെമിസെല്ലുലോസ്, പ്രോട്ടീന്‍, വിറ്റമിന്‍ എ, കാത്സ്യം, കരോട്ടിന്‍, സിട്രിക്ക് ആസിഡ് തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ സംയുക്തങ്ങളാണ്.

വാഴയിലയില്‍ അടങ്ങിയ എപ്പിഗാലോകാറ്റേക്കിന്‍ എന്ന ഘടകം മികച്ച ആന്റി ഓക്‌സിഡന്റാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി രോഗം വരുന്നത് തടയാന്‍ ഇത് സഹായിക്കും.

വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ കുടലിനുള്ളിലെ അള്‍സര്‍, തൊലിസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും ഗുണകരമാണ്

Read more topics: benefits,pothichoru,healthy food
English summary
benefits of pothichoru healthy food
topbanner

More News from this section

Subscribe by Email