Wednesday October 16th, 2019 - 5:26:pm
topbanner

ചിപ്പിക്കൂണിലുണ്ട് കൊളസ്‌ട്രോള്‍ അകറ്റും വൈദ്യം

Anusha Aroli
ചിപ്പിക്കൂണിലുണ്ട് കൊളസ്‌ട്രോള്‍ അകറ്റും വൈദ്യം

കൂണ്‍ എന്നും നമ്മുടെ വിഭവങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. നോണ്‍വെജ് ഇഷ്ടമില്ലാത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഭവമാണ് കൂണ്‍. കൂണ്‍ പല വിധത്തില്‍ ഉണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തത് ഭക്ഷ്യയോഗമായത് എന്നിവ. എന്നാല്‍ ഭക്ഷ്യയോഗ്യമായ ഒരു കൂണ്‍ ഇനമാണ് ചിപ്പിക്കൂണ്‍.ചിപ്പിക്കൂണ്‍ സാധാരണയായി വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉണ്ടാവുന്നുണ്ട്. ഇത് കൃഷി ചെയ്യുന്നതിന് അല്‍പം ശ്രദ്ധയും സമയവും അത്യാവശ്യമായി വേണ്ടതാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയ്‌ക്കോലിലാണ് ഇത് വിളവെടുക്കുന്നതും കൃഷി ചെയ്യുന്നതും. ഔഷധ ഗുണത്തിലും പോഷക ഗുണത്തിലും മണത്തിലുമെല്ലാം മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് കൂണ്‍. അതുകൊണ്ട് തന്നെ വലിയ വില കൊടുത്തും ആരോഗ്യത്തിന് വേണ്ടി ചിപ്പിക്കൂണ്‍ വാങ്ങിക്കുന്നതിന് പലരും തയ്യാറാവുന്നുണ്ട്. കലോറി കുറവാണ് ചിപ്പിക്കൂണില്‍. അമിത വണ്ണത്തിന് കാരണമാകുന്ന അവസ്ഥക്കെല്ലാം പരിഹാരം നല്‍കി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ചിപ്പിക്കൂണ്‍.

കൊളസ്‌ട്രോള്‍ കുറക്കുന്നതിന് വേണ്ടി അല്‍പം ചിപ്പിക്കൂണ്‍ കഴിച്ചാല്‍ മതി. ഫൈബറിന്റെ അളവ് വളരെ കൂടുതലാണ് ചിപ്പിക്കൂണില്‍. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു.ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചിപ്പിക്കൂണ്‍.

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍.ചിപ്പിക്കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹ പരിഹാരം ഉണ്ടാവുന്നു. പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് ചിപ്പിക്കൂണ്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.

Read more topics: health,benefits,oyster mushrooms
English summary
benefits of oyster mushrooms
topbanner

More News from this section

Subscribe by Email