Tuesday July 16th, 2019 - 1:52:pm
topbanner
topbanner

മഴക്കാലത്ത് വാഴപ്പിണ്ടി കഴിക്കാമോ..

Anusha Aroli
മഴക്കാലത്ത് വാഴപ്പിണ്ടി കഴിക്കാമോ..

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. പച്ചക്കായയും പോഷകങ്ങളാല്‍ സമ്പന്നമാണ്. വാഴച്ചുണ്ട് ആകട്ടെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ്. ആന്റി ഏജിങ് ഗുണങ്ങളും ഇതിനുണ്ട്. വാഴപ്പിണ്ടിയും അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്.

വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിനു സഹായിക്കും. ബവൽമൂവ്മെന്റിനു സഹായിക്കും. ഇത് ഒരു ഡൈയൂറെറ്റിക് ആണ്.വാഴപ്പിണ്ടി ജ്യൂസിൽ ഏലയ്ക്ക ചേർത്ത് കുടിക്കുന്നതും നാരങ്ങാനീര് േചർത്ത് കുടിക്കുന്നതും വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ (Urinary Tract Infection -UTI)മൂലമുള്ള വേദനയും അസ്വസ്ഥതയും അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ ആസിഡ് നില നിയന്ത്രി ക്കാൻ സഹായിക്കും


വാഴപ്പിണ്ടിയിൽ കാലറി വളരെ കുറവാണ്. വണ്ണം കൂടുമോ എന്ന ഭയം കൂടാതെതന്നെ ഇത് കഴിക്കാം. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരകോശങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയെയും കൊഴുപ്പിനെയും പുറന്തള്ളുന്നത് സാവധാനത്തിലാക്കുന്നു.ജീവകം ബി6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത, വയറെരിച്ചിൽ ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകം.

Read more topics: benefits,banana stem,weight loss
English summary
benefits of banana stem
topbanner

More News from this section

Subscribe by Email