Sunday September 22nd, 2019 - 3:37:am
topbanner
Breaking News
jeevanam

വിദ്യാര്‍ഥികള്‍ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം

Jikku Joseph
വിദ്യാര്‍ഥികള്‍ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം

നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ഏത്തപ്പഴം. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്ന് പഠനങ്ങള്‍ പറയുന്നു. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാല്‍ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അങ്ങനെ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെമ്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്‌സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ദിവസവും ഏത്തപ്പഴം ആഹാരക്രമത്തില്‍ ഉള്‍പ്പെടുന്നതും നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളം. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കും.

വിദ്യാര്‍ഥികള്‍ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്‌ളാവിന്‍, മാംഗ്നീസ്, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങളുണ്ട് ഏത്തപ്പഴത്തില്‍. വിളര്‍ച്ചാസാധ്യത ഒഴിവാക്കുന്നതിന് ഇരുമ്പ് സഹായകരമാണ്. കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ വിളര്‍ച്ച കണ്ടെത്തിട്ടുണ്ട്. ഇരുമ്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാല്‍ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളര്‍ച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ അകറ്റാം.

Viral News

English summary
banana is good for students
topbanner

More News from this section

Subscribe by Email