Wednesday October 16th, 2019 - 6:16:am
topbanner

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.....എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

RA
കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.....എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കു​ഞ്ഞു​ങ്ങ​ൾ ഉള്ളവർക്ക് ഇന്ന് ഡയപ്പറിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ ആകില്ല. കാരണം ഒരു യാത്ര പോയാൽ കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുമ്പോൾ എപ്പോഴും തുണി മാറ്റുന്നത് ബുദ്ധിമുട്ടാണ്. ഇത് ഒഴിവാക്കാനാണ് ഡയപ്പറുകൾ ഉപയോ​ഗിക്കുന്നത്. ഇത് ശരിയായ രീതിയിൽ ഉപയോ​ഗിച്ചില്ലെങ്കിൽ അതിന്റെ ദൂഷ്യഫലം കുഞ്ഞുങ്ങളെ ബാധിക്കും. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഡ​യ​പ്പ​ർ​ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഇ​വ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ല​വും മൂ​ത്ര​വും കു​ഞ്ഞി​ന്‍റെ ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​ലേ​ശ​മി​ല്ല.

ദീ​ർ​ഘ​നേ​രം മൂ​ത്രം കു​ഞ്ഞി​ന്‍റെ ച​ർ​മ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യി​രി​ക്കു​ന്പോ​ൾ അ​ത് ച​ർ​മ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​ ന​ശി​പ്പി​ക്കു​ന്നു. കൂ​ടാ​തെ മ​ല​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ ബാ​ക്ടീ​രി​യ​ക​ൾ മൂ​ത്ര​ത്തി​ലെ യൂ​റി​യ​യെ അ​മോ​ണി​യ​യാ​ക്കി മാ​റ്റു​ന്നു. ഇ​ത് ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്. ചെ​റു​കു​ട​ലി​ൽ​നി​ന്നും പാ​ൻ​ക്രി​യാ​സി​ൽ​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ൻ​സൈ​മു​ക​ൾ മ​ല​ത്തി​ൽ ക​ല​രു​ന്നു​ണ്ട്. ഇ​തും ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്.

ഡ​യ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ​ത്ത​ന്നെ ഇ​ട​യ്ക്കി​ട​യ്ക്ക് മാ​റ്റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഞ്ഞുങ്ങളെ രോ​ഗത്തിൽ നിന്നും രക്ഷിക്കാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: babies, daifrom, important things
English summary
babies daifrom important things
topbanner

More News from this section

Subscribe by Email