Thursday June 17th, 2021 - 11:07:pm

വിവാഹേതര ബന്ധങ്ങള്‍ക്ക്‌ നേരെ കണ്ണുരുട്ടേണ്ട കാലം കഴിഞ്ഞോ..

Anusha Aroli
വിവാഹേതര ബന്ധങ്ങള്‍ക്ക്‌ നേരെ കണ്ണുരുട്ടേണ്ട കാലം കഴിഞ്ഞോ..

പങ്കാളികള്‍ തമ്മിലുള്ള പരസ്പരവിശ്വാസമില്ലായ്മകള്‍ക്കും സംശയങ്ങള്‍ക്കും ഒരുപക്ഷേ വിവാഹമെന്ന സങ്കല്‍പത്തോളം തന്നെ പഴക്കമുണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മിക്കപ്പോഴും കാരണമാകാറുള്ളത് വിവാഹേതരബന്ധങ്ങളാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു പങ്കാളിയില്‍ സംതൃപ്തരാകാന്‍ കഴിയാത്തവരാണ് പലപ്പോഴും അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടാറുള്ളത്. ചില വിരുതന്മാരാകട്ടെ പങ്കാളികള്‍ക്ക് സംശയമൊന്നും വരുത്താതെതന്നെ അവിഹിതബന്ധം ദീര്‍ഘനാള്‍ മുമ്പോട്ടുകൊണ്ടു പോകാറുമുണ്ട്. പുരുഷന്‍ മിക്കപ്പോഴും ഒരു ഇണയില്‍ പൂര്‍ണസംതൃപ്തന്‍ ആകാറില്ല , സാമൂഹിക സാഹചര്യങ്ങളാണ് അവനെ ഒരു ഇണയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതനാക്കുന്നത്.

ഇന്‍ഫിഡിലിറ്റി ഫാക്ട് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ ഫലത്തില്‍ 41ശതമാനത്തോളം പങ്കാളികളും വിവാഹേതര ബന്ധങ്ങളില്‍ എര്‍പ്പെടുന്നതിനെ അംഗീകരിക്കുകയും അനുകൂലിക്കുന്നുമുണ്ടത്രേ .

വിദഗ്ദ്ധർ ഈ വിഷയത്തില്‍ അഭിപ്രായപ്പെടുന്നതെങ്ങനെയാണെന്ന് നോക്കാം..

സൈകാട്രിസ്റ്റായ ഡോ. ഹിമാന്‍ഷു സക്‌സേനയുടെ അഭിപ്രായത്തില്‍ പുരുഷന്മാര്‍ ബഹുഭാര്യാത്വം അല്ലെങ്കില്‍ ഒന്നിലതികം ഇണയുമായുള്ള ബന്ധത്തില്‍ തല്‍പരാണ്. പുതുതലമുറ ലൈംഗികതയുടെ കാര്യത്തില്‍ കുറച്ചുകൂടി തുറന്നമനോഭാവം കാണിക്കുന്നവരാണെന്നും അദ്ദേഹം കരുതുന്നു. 'ദാമ്പത്യത്തിലെ താളപ്പിഴകളാണ് പലപ്പോഴും വിവാഹേതര ബന്ധങ്ങളിലേക്ക് നയിക്കുന്നത്.

സാധാരണയായി എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ പ്രത്യേകിച്ചും ഒരുമിച്ച് ജോലിചെയ്യുന്നവര്‍ ഒക്കെ ആകുമ്പോള്‍ ശാരീരികമായും മാനസികമായും അടുക്കാനുള്ള സാധ്യത അധികമാണ്. ദാമ്പത്യത്തിലെ പുതുമ നശിച്ചെന്ന് കരുതുന്ന ആള്‍ക്ക് മറ്റെതെങ്കിലും പുതിയ പങ്കാളിയെ ലഭിക്കുന്നത് കൂടുതല്‍ രസകരമായി തോന്നിയേക്കാം. ഡോ. സക്‌സേന കൂട്ടിചേര്‍ക്കുന്നു.

വിവാഹേതര ബന്ധങ്ങള്‍ക്ക്‌ നേരെ കണ്ണുരുട്ടെണ്ട കാലം കഴിഞ്ഞെന്നാണ് ചിലരുടെ അഭിപ്രായം. സ്വന്തം പങ്കാളിയില്‍ നിന്നും ലഭിക്കാത്ത സന്തോഷങ്ങള്‍ വിവാഹേതരബന്ധങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കില്‍ അതിലെന്താണ് തെറ്റെന്നാണ് ഈ കൂട്ടര്‍ ചോദിക്കുന്നത്. വിവാഹിതനും ഒരുകുഞ്ഞിന്റെ പിതാവുമായ രാജേഷ് ഗോയല്‍ എന്ന ചെറുപ്പക്കാരന്‍ പറയുന്നത് നോക്കൂ,

'എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമാകുന്നു. എന്റെ ഭാര്യ എന്നില്‍ പൂര്‍ണ തൃപ്തയാണ്. ഒരു ഭര്‍ത്താവെന്ന നിലയില്‍ അവള്‍ ആഗ്രഹിക്കുന്നതെല്ലാം ഞാന്‍ അവള്‍ക്ക് നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരുസ്ത്രീയുമായി പ്രേമബന്ധം പുലര്‍ത്തുന്നതില്‍ എനിക്കൊരു കുറ്റബോധവുമില്ല. സത്യത്തില്‍ കാമുകിയാണ് എന്റെ ഏറ്റവും മികച്ച സുഹൃത്തും സന്തതസഹചാരിയും. എന്നാല്‍ ഇഷ്ടമുള്ളവരെയൊക്കെ നമുക്ക് ഭാര്യയാക്കാന്‍ സാധിക്കില്ലാല്ലൊ' രാജേഷ് ചോദിക്കുന്നു. മായ എന്ന യുവതിക്ക് പറയാനുള്ളതും സമാന അഭിപ്രായമാണ്. ഞാന്‍ എന്റെ ഭര്‍ത്താവിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ട്.

ഇതുവരെ എനിക്ക് എന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനെ സങ്കല്‍പ്പിക്കാന്‍പോലും സാധിക്കില്ലായിരുന്നു.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഒരു സ്ത്രീയെ സംതൃപ്തയാക്കാനുള്ള കഴിവില്ലായിരുന്നു. എന്ന് കരുതി എന്റെ യൗവ്വനവും ആഗ്രഹങ്ങളും അടക്കിപിടിച്ചു ജീവിച്ചു തീര്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ഒരു പുരുഷന്‍ എന്നില്‍ വികാരമുണര്‍ത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ ബന്ധം തുടരുകതന്നെ ചെയ്യും.

വിവാഹേതര ബന്ധങ്ങള്‍ ഗുണകരമാണോ

സോഷ്യലൈറ്റായ സോനു വാസന്റെ കരുതുന്നത് കാമുകിയില്‍ നിന്നോ കാമുകനില്‍ നിന്നോ ലഭിക്കുന്ന ആനന്ദവും ഉദ്ദിപനവും ഒരുപക്ഷേ നമ്മുടെ ദാമ്പത്യത്തിലും നല്ല രീതിയില്‍ പ്രതിഫലിച്ചെക്കുമെന്നാണ്. പുരുഷന്‍ ഏകപത്‌നി സമ്പ്രദായത്തില്‍ തൃപ്ത്തനല്ല.

അതുകൊണ്ട്തന്നെ ഇത്തരം ബന്ധങ്ങള്‍ സീക്ഷിക്കുന്നതില്‍ പങ്കാളിക്ക് എതിര്‍പ്പില്ലെങ്കില്‍ തെറ്റില്ലെന്നാണ് ബിസിനസ്സുകാരനായ അര്‍ജ്ജുന്‍ കുമാറിന്റെ അഭിപ്രായം. എന്നാല്‍ ഹാസ്യതാരം ഗുര്‍പ്രീത് ഖുകിക്ക് ലൈംഗീകതയ്ക്കുവേണ്ടി മാത്രമായുളള ബന്ധങ്ങളോട് യോജിപ്പില്ല. ഒരുവന്‍ തന്റെ വികാരശമനത്തിനുമാത്രമായി ഇത്തരം ബന്ധങ്ങളില്‍ എര്‍പ്പെടുന്നത് ചിലപ്പോള്‍ അയാളുടെ ദാമ്പത്യജീവിതത്തെ തന്നെ തകര്‍ത്തെക്കാം.

എതൊക്കെ തരത്തിലുള്ള ബന്ധങ്ങള്‍ വച്ചുപുലര്‍ത്തിയാലും അതുനിങ്ങളുടെ ഭാവിജീവിതത്തെയും നിലനില്‍പ്പിനെയും ദോഷകരമായി ബാധിക്കുന്ന തരത്തിലായാല്‍ ഒഴിവാക്കുന്നതാണ് ബുദ്ധി. കാരണം ലൈംഗീകതയെക്കാളും മൂല്യമര്‍ഹിക്കുന്ന മറ്റുപലതുമുണ്ട് ജീവിതത്തില്‍.

 

English summary
another relationship after marriage
topbanner

More News from this section

Subscribe by Email