Monday June 1st, 2020 - 6:27:am

കോവിഡ് 19 : എന്താണ് ഇന്‍ക്യുബേഷന്‍ പിരീഡ്? : അറിയേണ്ടത്

princy
കോവിഡ് 19  :  എന്താണ് ഇന്‍ക്യുബേഷന്‍ പിരീഡ്?  :  അറിയേണ്ടത്

കോവിഡ് 19 നെ കുറിച്ച് ജനങ്ങൾക്കിടയിൽ സംശയങ്ങൾ പലതാണ് . ഇതിൽ ഏവർക്കുമുള്ള പ്രധാന സംശയം ഇന്‍ക്യുബേഷന്‍ പിരീഡിനെ കുറിച്ചാണ്. ഇന്‍ക്യുബേഷന്‍ പിരീഡിനെ കുറിച്ച് മതിയായ ധാരണ ഇല്ലാത്തതിനാൽ പലരും പരിപ്രാന്തരാണ്. കൊറോണ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഇന്‍ക്യുബേഷന്‍ പിരീഡില്‍ എപ്പോള്‍ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്‍ക്യുബേഷന്‍ പിരീഡ്? : അറിയേണ്ടത് 

.രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്ന സമയം മുതല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുളള സമയമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.

.ഉദാഹരണത്തിന് ചിക്കന്‍ പോക്‌സ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഏഴു മുതല്‍ 14 ദിവസം കഴിഞ്ഞാകും പനിയും മറ്റ് ലക്ഷണങ്ങളും കണ്ടുതുടങ്ങുക. ഓരോ രോഗത്തിനും ഈ കാലയളവ് വ്യത്യസ്തമായിരിക്കും.

.ഇന്‍ക്യുബേഷന്‍ പിരീഡില്‍ ശരീരത്തില്‍ പ്രവേശിച്ച രോഗാണു പലമടങ്ങായി വര്‍ദ്ധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

.ഇന്‍ക്യുബേഷന്‍ പിരീഡില്‍ നടത്തുന്ന മെഡിക്കല്‍ ടെസ്റ്റുകളിലൂടെ രോഗം നിര്‍ണ്ണയിക്കാനുളള സാധ്യത വളരെ കുറവാണ്.

.ഇന്‍ക്യുബേഷന്‍ പിരീഡില്‍ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയാലും ഐസോലേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

.ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഇന്‍ക്യുബേഷന്‍ പിരീഡില്‍ എപ്പോള്‍ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.

Read more topics: corona, virus,
English summary
about Incubation Period
topbanner

More News from this section

Subscribe by Email