Friday September 20th, 2019 - 12:47:am
topbanner
Breaking News
jeevanam

ചണത്തില്‍ നിന്നും ലിനന്‍ വസ്ത്രങ്ങള്‍ മാത്രമല്ല ഡയറ്റിംഗിനും സഹായിക്കും; ചണവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഭാരം കുറയ്ക്കാം

suji
ചണത്തില്‍ നിന്നും ലിനന്‍ വസ്ത്രങ്ങള്‍ മാത്രമല്ല ഡയറ്റിംഗിനും സഹായിക്കും; ചണവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാന്‍ ഇനി പയറ്റാത്ത വഴികളില്ലെന്നാണോ മനസ്സില്‍ എങ്കിലിതാ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഒരു വസ്തു കൂടി. ചണവിത്താണ് ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ ഭക്ഷണം. ചണത്തില്‍ നിന്നുമാണ് ലിനന്‍ വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ വിത്തുകള്‍ ഭാരം കുറയ്ക്കാന്‍ ഏറെ അനുയോജ്യമാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എങ്ങിനെ അകത്താക്കാമെന്ന് ആലോചിക്കുന്നവര്‍ക്ക് ചണവിത്ത് ഏറെ ഫലപ്രദമാണ്. കൊഴുപ്പ് എരിയിച്ച് കളയാന്‍ സഹായിക്കുന്ന തെര്‍മോജെനിക് ഇതില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ഏറെയുള്ളതിനാല്‍ വിശപ്പ് ഏറെ നേരത്തേക്ക് അനുഭവപ്പെടില്ല.

ചണവിത്തില്‍ പ്രോട്ടീന്റെ അളവ് ഏറെയാണ്. ഇതുകൊണ്ട് തന്നെ ഭാരം വേഗത്തില്‍ കുറയ്ക്കാം. സലാഡിലും, സൂപ്പിലും ചണവിത്ത് ഉള്‍പ്പെടുത്താന്‍ സാധിക്കും. എന്നാല്‍ പ്രതിദിനം 4 ടേബിള്‍ സ്പീണ്‍ വരെ ചണവിത്താണ് അനുയോജ്യം.

 

Viral News

Read more topics: flaxseed,diet
English summary
a teaspoon of flaxseed in diet every day will show quick results
topbanner

More News from this section

Subscribe by Email