Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ് : കേശവേന്ദ്ര കുമാർ ഐ .എ .എസ്

NewsDesk
ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ് :  കേശവേന്ദ്ര കുമാർ ഐ .എ .എസ്

വർക്കല; ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്ന കേരളത്തിലെ വലിയ ജനവിഭാഗത്തെ "എല്ലാവർക്കും യോഗ എല്ലാവർക്കും ആരോഗ്യം' എന്ന ആശയത്തോടുകൂടി കേരളത്തിൽ സമ്പൂർണ്ണ യോഗ കേരള പദ്ധതിയുടെ പ്രാഥമിക ഘട്ടമായി 112 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കി വരികയാണ്.

നമ്മുടെ തന്നെ ജീവിതശൈലീ കൊണ്ടു വിളിച്ചുവരുത്തുന്ന രോഗങ്ങൾ ഇന്ന് ആരോഗ്യരംഗത്ത് ഭീഷണിയുയർത്തി പെരുകി വരുന്നത്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ തന്നെ ആരോഗ്യകരമായ ചിട്ടകൾ ഉൾപ്പെടുത്തുകയാണ് അഭികാമ്യം. ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം വളരെ വലുതാണ്. ജീവിതശൈലീ വ്യതിയാനം കാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ അനാരോഗ്യമായ ഹൃദയത്തിനുടമയാകുകയാണ്. ആധുനീക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണെന്ന് കേശവേന്ദ്ര കുമാർ ഐ .എ .എസ്.

Sampoorna Yoga Keralam workshop at Varkala

വർക്കല ഗവണ്‍മെന്റ് പ്രകൃതി ചികിത്സാ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സമ്പൂർണ യോഗ കേരളം ബോധവത്കരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പ്രകൃതിചികിത്സ ആശുപത്രിയിൽ വച്ച് നടക്കുന്ന സമ്പൂർണ്ണ യോഗ കേരളം ശില്പശാലയിൽ നാഷണൽ ആയുഷ് മിഷന് കീഴിലുള്ള നാച്ചുറോപ്പതി മെഡിക്കൽ ഒാഫീസർമാർ, യോഗ ഡെമോൺസ്ട്രേറ്റർ, യോഗ തെറാപ്പിസ്റ്റ്മാരും പങ്കെടുത്തു.

ഡോ.ജയനാരായണൻ(സ്റ്റേറ്റ് പ്രോഗ്രാം മാനേജർ(ഹോമിയോപ്പതി)നാഷണൽ ആയുഷ് മിഷൻ, ഡോ.സുഭാഷ് എം (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഭാരതീയ ചികിത്സ വകുപ്പ്) നാഷണൽ ആയുഷ് മിഷൻ), ഡോ.സി.എസ്. പ്രദീപ് (ഡി.എം.ഒ (ഹോമിയോപ്പതി) തിരുവനന്തപുരം), (ഡി.എം.ഒ (ഭാരതീയ ചികിത്സ വകുപ്പ്) തിരുവനന്തപുരം),ഡോ.ബിബിൻ കെ ഗോപാൽ, (സ്റ്റേറ്റ് നോഡൽ ഒാഫീസർ (എൻ.സി.ഡി)), ഡോ.ഷീല കാരളം (കൺസൾട്ടന്റ്, ക്വോളിറ്റി കൺട്രോൾ(നാഷണൽ ആയുഷ് മിഷൻ) തുടങ്ങിയവർ സംബന്ധിച്ചു.

Sampoorna Yoga Keralam workshop at Varkala

English summary
Keshevendra Kumar, State Mission Director, NAM at Sampoorna Yoga Keralam workshop at Varkala
topbanner

More News from this section

Subscribe by Email