Monday August 10th, 2020 - 2:30:pm

പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട മുൻകരുതലുകൾ

princy
 പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട മുൻകരുതലുകൾ

പാമ്പുകടിയേറ്റാൽ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടി യേറ്റാൽ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മൾ ചെയ്യാറുള്ള കാര്യങ്ങൾ വിപരീതഫലമുളവാക്കുന്നതാണ്. അതിനാൽ പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Precautions to be taken when snake bites*പാമ്പുകടിയേറ്റാല്‍ പരിഭ്രമിക്കാതിരിക്കുക. ഒരിക്കലും ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.

*പാമ്പുകടിയേറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ന്ന് വിഷം വേഗം രക്തത്തില്‍ കലരാന്‍ കാരണമാകും.

*കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കി കളയാനോ കീറിയെടുക്കാനോ ശ്രമിക്കരുത്.

*കടിയേറ്റതിനു മുകളില്‍ തുണി മുറുക്കി കെട്ടരുത്. രക്തയോട്ടം തടസ്സപ്പെടുത്തും. തുണി ഉപയോഗിച്ച് അധികം മുറുക്കാതെ കെട്ടാം.

Precautions to be taken when snake bites*രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക.

* രോഗിയെ എത്രയും വേഗം ആന്റി സ്‌നേക് വെനം (പ്രതിവിഷം) ഉള്ള ആശുപത്രിയിലെത്തിക്കുക.

*കടിച്ച പാമ്പ് വിഷം ഉള്ളതാണോയെന്ന് അറിയാനുള്ള പരിശോധനകള്‍ ആശുപത്രികളില്‍ ലഭ്യമാണ്.

*വിഷവൈദ്യം, പച്ചമരുന്ന് തുടങ്ങിയവ ചെയ്ത് സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്താണ്.

Precautions to be taken when snake bites

Read more topics: snake, bitten,
English summary
Precautions to be taken when snake bites
topbanner

More News from this section

Subscribe by Email