Friday August 7th, 2020 - 12:59:am

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ സന്തോനോല്‍പ്പാദനശേഷിയെ ബാധിക്കും

NewsDesk
മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ സന്തോനോല്‍പ്പാദനശേഷിയെ ബാധിക്കും

ലണ്ടന്‍: മൊബൈല്‍പോണ്‍ ഉപയോഗം വ്യാപകമായിരിക്കെ മൊബൈല്‍ റേഡിയേഷന്‍ മൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ മനുഷ്യനെ ദോഷകരമായി ബാധിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബ്രിട്ടനിലെ എക്‌സറ്റര്‍ സര്‍വകലാശാലയിലെ ഒരു പറ്റം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ പുരുഷന്മാരിലെ സന്താനോല്‍പ്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടെത്തി.

1,492 പുരുഷന്മാരില്‍ നടത്തിയ പത്തോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ നിഗമനത്തിലത്തെിയതെന്ന് സര്‍വകലാശാലയിലെ ഡോ. ഫിയോണ മാത്യൂസ് അറിയിച്ചു.

പാന്റ്‌സിന്റെ കീശയില്‍ കൊണ്ടുനടക്കുന്ന മൊബൈല്‍ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ ബീജങ്ങളെ വന്‍തോതില്‍ ബാധിക്കുന്നുണ്ടെന്ന് ഗവേഷകസംഘം വെളിപ്പെടുത്തി.

വൈഫൈ സൗകര്യമുള്ള ലാപ്‌ടോപ് മടിയില്‍വെച്ച് ഉപയോഗിക്കുന്നവര്‍ക്കും ഇതേ അവസ്ഥയുണ്ടാകാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍വയണ്‍മെന്റ് ഇന്റര്‍നാഷനല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read more topics: Mobile phone, Radiation, sperm
English summary
Mobile phone Radiation can affect quality of sperm
topbanner

More News from this section

Subscribe by Email